കരുനാഗപ്പള്ളി: ഗുജറാത്ത് കൗണ്‍സില്‍ ഓണ്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സീനിയര്‍ ലെവല്‍ റോബോ ഫെസ്റ്റ് ഗുജറാത്ത് 5.ഒയില്‍ അമൃത വിശ്വവിദ്യാപീഠത്തിന് ഉജ്ജ്വല വിജയം.
അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിലെ അധ്യാപകരായ പ്രൊഫ. പി.ആര്‍. ജയശ്രീ, ഡോ. പ്രമോദ് ശ്രീധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ നാലുപേര്‍ വീതമുള്ള നാല് ടീമുകളാണ് റോബോഫെസ്റ്റില്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്.
രാജ്യത്തെ ഏറ്റവും വലിയ മത്സരങ്ങളില്‍ ഒന്നാണ് റോബോഫെസ്റ്റ് ഗുജറാത്ത്. ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലാണ് ഈ മത്സരം നടക്കുന്നത്.











