Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തലക്കര ചന്തു: ദേശസ്‌നേഹത്തിന്റെ ജ്വലിക്കുന്ന നക്ഷത്രം

വി കെ സന്തോഷ്‌കുമാര്‍ by വി കെ സന്തോഷ്‌കുമാര്‍
Nov 15, 2025, 11:06 am IST
in Samskriti

സുദീര്‍ഘമായ ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തിന് കേരളം നല്‍കിയ മഹത്തായ സംഭാവനകളിലൊന്നാണ് തലക്കര ചന്തുവിന്റെ ഐതിഹാസിക പോരാട്ടം. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ വീരമ്യത്യുവരിച്ച ധീരനായ വനവാസി പോരാളിയായിരുന്നു തലക്കര ചന്തു.

ചന്തുവിന്റെ 220-ാമത് സ്മൃതിദിനാചരണവും, ബിര്‍സ മുണ്ട ജന്മദിനവും ‘ഗൗരവ് ദിവസ്’ എന്ന പേരില്‍ ഇന്ന് സമുചിതമായി ആചരിക്കുകയാണ്.

പഴശ്ശിരാജയുടെ കുറിച്യപ്പടയുടെ തലവനായിരുന്നു തലക്കര ചന്തു. വയനാടന്‍ കാടുകളില്‍ ബ്രിട്ടിഷ് പട്ടാളവുമായുള്ള ഒളിപ്പോര്‍ യുദ്ധത്തില്‍ വൈദേശിക സൈന്യത്തെ വിറകൊള്ളിച്ചത് ചന്തുവിന്റെ സേനയായിരുന്നു.

പേരിയ, പനമരം യുദ്ധങ്ങള്‍ ഇന്നും സ്വാതന്ത്ര്യസമരചരിത്രത്തിലെ അറിയപ്പെടാത്ത ഏടുകളായി നിലനില്‍ക്കുന്നു. വയനാട്ടിലെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് അമിത നികുതി ചുമത്തി ചൂഷണം ചെയ്യാനായിരുന്നു ഈസ്റ്റിന്ത്യാ കമ്പനിയുടെ നീക്കം. കര്‍ഷകര്‍ക്കിടയില്‍ ഈ നീക്കം വലിയ എതിര്‍പ്പുണ്ടാക്കി. പഴശ്ശിരാജയോടൊപ്പം ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്തുകൊണ്ടിരുന്ന എടച്ചന കുങ്കനുമായി കുറിച്യര്‍ ഒരുമിച്ചു. തലക്കര ചന്തുവും എടച്ചന കുങ്കനും 175 കുറിച്യ വില്ലാളികളടക്കമുള്ള ഗോത്ര സേന, 1802 ഒക്ടോബര്‍ 11ന് പനമരത്തെ ബ്രിട്ടീഷ് കോട്ട പിടിച്ചെടുത്തു. കമാന്റിങ്ങ് ഓഫീസര്‍ ക്യാപ്റ്റന്‍ ഡിക്കിന്‍സണും ലെഫ്. മാക്‌സ്വെല്ലും ഉള്‍പ്പെടെ കോട്ടയിലുണ്ടായിരുന്ന 70 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. പഴശ്ശിരാജയുടെ ഒന്നാം പടത്തലവനായി തലക്കര ചന്തു മാറി. പഴശ്ശിരാജയുടെ ഉറ്റസഹയാത്രികനുമായിരുന്നു ചന്തു.

‘എല്ലാ നായന്മാരും എന്നെ വിട്ടു പോയാലും കുറിച്യരുണ്ടെങ്കില്‍ ഞാന്‍ പിന്നേയും ബ്രിട്ടീഷുകാരോട് പൊരുതുമെന്ന്’ പഴശ്ശി രാജ പറഞ്ഞതായി ചരിത്രമുണ്ട്. പുല്‍പ്പള്ളിയില്‍ വെച്ച് തലക്കര ചന്തുവിനെ ബ്രിട്ടീഷ് സേന പിടികൂടി. ചന്തുവിനെ പനമരത്തെത്തിച്ച് ഗളച്ഛേദം ചെയ്തു. 1805 നവംബര്‍ 15നായിരുന്നു ഈ വീരയോദ്ധാവിന്റെ അന്ത്യം.

ചരിത്രത്തില്‍ സ്വജീവിതം കൊണ്ട് വീരേതിഹാസം രചിച്ച തലക്കര ചന്തുവിന്റെ സ്മരണയ്‌ക്കായി ഇന്ന് നിലനില്‍ക്കുന്നത് പനമരം ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിന് പിന്നിലുള്ള ഒരു കോളിമരവും അതിനടുത്ത് പേരിന് ഒരു സ്മാരകവും മാത്രമാണ്. വീരപഴശ്ശിയുടെ ഓര്‍മ്മകളോടൊപ്പം സ്മരിക്കപ്പെടേണ്ട ചരിതമാണ് തലക്കരചന്തുവിന്റേതും. എന്നാല്‍ ജനാധിപത്യ കേരളം ഈ വീരപോരാളിയേയും അര്‍ഹമായ രീതിയില്‍ പരിഗണിക്കുന്നില്ല.

ബലിദാനത്തിന്റെ ഇരുനൂറ്റി ഇരുപതാം വാര്‍ഷികത്തില്‍ സ്വാതന്ത്ര്യ ബോധത്തിന്റെയും ദേശസ്‌നേഹത്തിന്റെയും ജ്വലിക്കുന്ന നക്ഷത്രമായി തലക്കര ചന്തുവിന്റെ ഓര്‍മ്മകള്‍ നിറയുകയാണ്.

അദ്ദേഹം വീരമ്യത്യു വരിച്ച വയനാട്ടിലെ പനമരത്ത് കോളിമരച്ചുവട്ടില്‍ തലക്കര ചന്തുവിന്റെ സ്മൃതിദിനാചരണം നടക്കുന്നു. രാവിലെ 9 മണിക്ക് തലക്കര ചന്തു സ്മൃതി മണ്ഡലത്തിലേക്ക് സ്മൃതിയാത്ര ആരംഭിക്കും. തുടര്‍ന്ന് പുഷ്പാര്‍ച്ചനയും സ്മൃതി സമ്മേളനവും നടക്കും. വയനാട്ടിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്‌ട്രീയ മേഖലകളിലെ നിരവധി വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും.

 

Tags: Thalakkara Chanduതലക്കര ചന്തുThalakkal ChanthuForest warriorHistory of Indian Freedom Struggle
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലക്കര ചന്തു സ്മാരകസമിതി: ഗോകുലം ഗോപാലന്‍ ചെയര്‍മാന്‍

പുതിയ വാര്‍ത്തകള്‍

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്; ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്ന് ഇറാന്‍; ഇനി ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഭയക്കുന്ന അന്തിമയുദ്ധം

അരുവിക്കരയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം ആക്രമണം

ആദ്യഭാര്യയിരിക്കെ രണ്ടാമതും വിവാഹം കഴിച്ച മുസ്ലിം പുരുഷനെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി, ഇസ്ലാമിക നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുവെന്ന് ജഡ്ജി

കോഴിക്കോട് ആകാശവാണി ഓഫീസിന് വ്യാജ ബോംബ് ഭീഷണി

രാമക്ഷേത്ര ഹാളിൽ നിക്കാഹ് സൽക്കാരം ; പ്രതിഷേധവുമായി നാട്ടുകാരും, ഹിന്ദു സംഘടനകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.