തിരുവനന്തപുരം : ബിഹാറിലെ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് വിജയം നൃത്തംചെയ്ത് ആഘോഷിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍. രാഹുല്‍ ഗാന്ധിക്ക് മറുപടിയെന്നോണമാണ് ബി. ഗോപാലകൃഷ്ണന്റെ പോസ്റ്റ്.
‘കശ്മീര്‍ യുവാക്കള്‍ക്കൊപ്പം ഇനി അല്പം ഡാന്‍സ് ആവാം. കൂടുന്നോ’ എന്ന ക്യാപ്ഷനോടെ രാഹുല്‍ ഗാന്ധിയെ ടാഗ് ചെയ്താണ് വീഡിയോ പങ്കുവെച്ചത്. ഇതേ പോസ്റ്റ് ബിജെപി സംസ്ഥാന മുന്‍ അധ്യക്ഷന്‍ കെ. സുരേന്ദ്രനും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. ‘ബി. ഗോപാലകൃഷ്ണന്റെ അനുമതിയോടെ രാഗയ്‌ക്ക് സമര്‍പ്പയാമി’ എന്ന ക്യാപ്ഷനാണ് സുരേന്ദ്രന്‍ നല്‍കിയത്.
വോട്ടര്‍പട്ടികയില്‍ കൃത്രിമത്വം കാണിച്ചെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബി. ഗോപാലകൃഷ്ണന്‍ സംസാരിക്കുന്ന വീഡിയോ ക്ലിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു.ഇതിന് പരിഹാസരൂപേണ മറുപടി നല്‍കുകയായിരുന്നു ബി. ഗോപാലകൃഷ്ണനും കെ. സുരേന്ദ്രനും.
















