Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാറില്‍ ബിജെപിയുടെ മുഖ്യമന്ത്രിമുഖമായ സമ്രാട്ട് ചൗധരി; വികസനം കൊണ്ട് ജാതിക്കളിയെ നേരിട്ട കരുത്തന്‍; വിജയിച്ച് കയറാന്‍ സമ്രാട്ട് ചൗധരി

ബീഹാറില്‍ ബിജെപിയെ നയിക്കുന്ന കരുത്തനായ സാരഥി സമ്രാട്ട് ചൗധരി നവമ്പര്‍ 14ന് വോട്ടെടുപ്പില്‍ വിജയിച്ച ശേഷവും ബിജെപിയുടെ അമരത്തുണ്ടാവും. ബീഹാറിലെ താരാപൂരില്‍ മത്സരിക്കുന്ന കരുത്തനായ ബിജെപി ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിക്ക് ഭൂരിപക്ഷം എത്ര എന്ന് മാത്രമേ ഇനി അറിയേണ്ടതായുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2025, 06:06 pm IST
in India

പട് ന: ബീഹാറില്‍ ബിജെപിയെ നയിക്കുന്ന കരുത്തനായ സാരഥി സമ്രാട്ട് ചൗധരി ബിജെപിയുടെ ഭാവി മുഖ്യമന്ത്രി മുഖമാണ്. നവമ്പര്‍ 14ന് വോട്ടെടുപ്പില്‍ വിജയിച്ച ശേഷവും ബിജെപിയുടെ അമരരത്ത് സമ്രാട്ട് ചൗധരിയുടെ കരുത്തുണ്ടാകും. ബീഹാറിലെ താരാപൂരില്‍ മത്സരിക്കുന്ന കരുത്തനായ ബിജെപി ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിക്ക് വിജയിക്കും എന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ ഭൂരിപക്ഷം എത്ര എന്ന് മാത്രമേ ഇനി അറിയേണ്ടതായുള്ളൂ.

ജാതിരാഷ്‌ട്രീയത്തെ ഓരത്തിലേക്ക് തള്ളിമാറ്റി താരാപൂരില്‍ വികസനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്ന നേതാവാണ് സമ്രാട്ട് ചൗധരി. സുല്‍ത്താന്‍ഗഞ്ച് മുതല്‍ ദിയോഘര്‍ വരെ…താരാപൂര്‍ മുതല്‍ ബംഗാള്‍ വരെ ഇദ്ദേഹം പണിത രണ്ട് നാലുവരിപ്പാതകള്‍ ബീഹാറിലെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന്റെ നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ നാലുവരിപ്പാതകള്‍ സമ്രാട്ട് ചൗധരിയുടെ താരാപൂര്‍ മണ്ഡലത്തിന്റെ മാത്രമല്ല, ബീഹാറിന്റെ തന്നെ മുഖച്ഛായ മാറ്റി. നിതീഷ് കുമാറിന് ശേഷം എന്‍ഡിഎ കരുത്തനായ ഒരു മുഖ്യമന്ത്രിയെ തേടുമ്പോള്‍ ആ കസേരയ്‌ക്ക് സര്‍വ്വഥാ യോഗ്യനായി അറിയപ്പെടുന്ന നേതാവ് കൂടിയാണ് സമ്രാട്ട് ചൗധരി.

ബീണ്ഡ് സമുദായത്തിന്റെയും ബഹുജന്‍ സമാജ് പാര്‍ട്ടിയുടെയും പിന്തുണ സമ്രാട്ട് ചൗധരിക്കുണ്ട്. ഇതിനുമപ്പുറം മഹാഘട് ബന്ധനിലെ സഖ്യകക്ഷിയായ വികാസ് ശീല്‍ പാര്‍ട്ടി താരാപൂരില്‍ സമ്രാട്ട് ചൗധരിയെ പിന്തുണയ്‌ക്കും.

ബീഹാറിലെ വലിയൊരു സമുദായമാണ് നിഷാദ് സമുദായം. ഇവരുടെ സ്വന്തം പാര്‍ട്ടിയാണ് വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി. മീന്‍പിടുത്ത ജോലിയിലും മറ്റും ഉള്ള നിഷാദസമുദായത്തിന്റെ വോട്ടുറപ്പിക്കാന്‍ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ നേതാവ് മുകേഷ് സാഹ്നിയുമായി തേജസ്വി യാദവും ലാലുപ്രസാദ് യാദവും സഖ്യം ഉണ്ടാക്കിയിരുന്നു. എന്നാല്‍ സമുദായത്തെ ചതിച്ചു എന്ന് വോട്ടെടുപ്പ് കാലത്ത് പരസ്യമായി നിഷാദ് സമുദായക്കാര്‍ വിളിച്ചുപറഞ്ഞിരുന്നു. കാരണം സീറ്റ് വിഭജനത്തില്‍ വികാശ് ശീല്‍ പാര്‍ട്ടിയെ പാടെ തഴഞ്ഞ് വെറും 19 സീറ്റുകള്‍ മാത്രമാണ് നല്‍കിയത്. സിപിഐ, സിപിഎം പാര്‍ട്ടികള്‍ 20 സീറ്റുകള്‍ നല്‍കിയപ്പോഴാണിത്. 243ല്‍ 143 സീറ്റുകളും ആര്‍ജെഡി എടുത്തു.

ഇതോടെ സ്ഥാനാര്‍ത്ഥികളാകാമെന്ന് കരുതിയ പല വിഐപി നേതാക്കളും പരസ്യമായി ലാലുപ്രസാദ് യാദവിനും തേജസ്വി യാദവിനും എതിരെ രംഗത്ത് വന്നിരുന്നു. താരാപൂര്‍ നിയോജകമണ്ഡലത്തില്‍ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി സുഖല്‍ദേവ് ബീണ്ഡ് ആയിരുന്നു. പക്ഷെ ഇദ്ദേഹം പിന്‍മാറിയെന്ന് മാത്രമല്ല, പരസ്യമായി ബിജെപിയുടെ സമ്രാട്ട് ചൗധരിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ഇക്കുറി സമ്രാട്ട് ചൗധരിയുടെ ഭൂരിപക്ഷം എത്ര വര്‍ധിക്കുമെന്ന് മാത്രമേ നോക്കേണ്ടതുള്ളൂ.

സംഘടനാശേഷി ഉള്ള ഒരു നേതാവാണ് സമ്രാട്ട് ചൗധരി. 2023 മാർച്ച് മുതൽ 2024 ജൂലൈ 25 വരെ അദ്ദേഹം ബിജെപി ബീഹാർ സംസ്ഥാന യൂണിറ്റിന്റെ പാർട്ടി പ്രസിഡന്‍റായിരുന്നു. 2024 മുതൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കീഴിൽ ബീഹാറിന്റെ ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. പ്രായാധിക്യം അലട്ടുന്ന നിതീഷ് കുമാര്‍ തന്നെ എന്‍ഡിഎയുടെ ബീഹാര്‍ മുഖ്യമന്ത്രിയാകുമെന്നുറപ്പാണ്. പക്ഷെ പിന്നീട് മുഖ്യമന്ത്രിക്കസേരയിലേക്ക് മറ്റൊരാളെ തേടാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യം വന്നാല്‍ അവിടെ ഇരിക്കാന്‍ എന്തുകൊണ്ടും യോഗ്യനാണ് സമ്രാട്ട് ചൗധരി.

 

Tags: Tarapur assemblyBiharsamrat ChaudharyVIPBihar assembly electionBihar Assembly election 2025#BiharElction2025Vikassheel Insan Party
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീടിന്റെ മേൽക്കൂരയിൽ പോലും ഗ്യാസ് സിലിണ്ടറുകൾ : സാബിർ അൻസാരിയും ഇമ്രാനും പൂഴ്‌ത്തി വച്ചത് 250 സിലിണ്ടറുകൾ

India

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭയിലേക്ക്, അടുത്തത് ബിജെപി മുഖ്യമന്ത്രിയെന്ന് സൂചന

India

ബീഹാറില്‍ ബിജെപി മുഖ്യമന്ത്രി വരുമെന്നും നിതീഷ്കുമാര്‍ രാജ്യസഭയിലേക്ക് പോകുമെന്നും എന്‍ഡിടിവി ; നിതിഷ് കുമാറിന്റെ മകൻ ഉപമുഖ്യമന്ത്രിയാക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

India

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ സ്‌കൂളിൽ പാകിസ്ഥാൻ സ്ഥാപകൻ മുഹമ്മദലി ജിന്നയെ പ്രകീർത്തിച്ച് അധ്യാപകന്റെ മുദ്രാവാക്യം: അറസ്റ്റ് ചെയ്ത് പോലീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.