പാറ്റ്‌ന: ബീഹാർ തെരഞ്ഞെടുപ്പു ഫലം വെള്ളിയാ്‌ഴ്ച പുറത്തുവരാനിരിക്കെ ഇന്നലെ വോട്ടെടുപ്പ് അവസാനിച്ചതിനു പിന്നാലെ വന്ന ഇന്നത്തെ എക്‌സിറ്റ്‌പോൾ സർവേയിലും എൻഡിഎയക്ക് വൻ വിജയം. വോ്െട്ടടുപ്പ് രണ്ടാം ഘട്ടം പൂർത്തിയായ ചൊവ്വാഴ്ച എൻഡിഎയുടെ വിജയം അഞ്ചു സർവേകളിൽ പ്രവചിച്ചിരുന്നു.
ഇന്ന് പുറത്തുവന്ന ടുഡേയ്‌സ് ചാണക്യ 160 സീറ്റുകളോടെ
ചൊവ്വാഴ്ച എൻഡിഎ സഖ്യം അധികാരത്തിൽ തിരികെ വരുമെന്ന് പ്രവചിക്കുന്നു. കണക്കുകൾ ഇങ്ങനെ
ബിജെപി+ 160 (1 സീറ്റുകൾ കുറയാം കൂടാം)
ആർജെഡി+ 77 (12 കുറയാം, കൂടാം)
മറ്റുള്ളവ 6 (മൂന്ന് സീറ്റുകൾ കൂടാം, കുറയാം)
ചാണക്യയുടെ വോട്ട് പ്രൊജക് ഷൻ ഇങ്ങനെയാണ്:
ബിജെപി+ 44% (മൂന്ന് കൂടാം, കുറയാം)
ആർജെഡി+ 38% (മൂന്ന് വ്യത്യാസം വരാം)
മറ്റുള്ളവ 18% (മൂന്ന് വ്യത്യാസം വരാം)
ആക്‌സിസ് മൈ ഇന്ത്യയുടെ സർവേയിൽ എൻഡിഎയ്‌ക്ക് 121 മുതൽ 141 സീറ്റുകൾ വരെ പ്രവചിക്കുന്നു; മഹാഗഢ്ബന്ധന് 98-118 സീറ്റുകളും.
പുറത്തുവന്ന എക്‌സിറ്റ് പോളുകൾ ഏകകണ്ഠമായി പ്രവചിച്ചത് ബീഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) വിജയിക്കുമെന്നാണ്. 243 അംഗ നിയമസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് അടുത്തെത്താൻ സഖ്യത്തിന് കഴിയുമെന്ന് നിരവധി ഏജൻസികൾ പ്രവചിച്ചു.
പ്രശാന്ത് കിഷോറിന്റെ പുതിയ സംഘടനയായ ജൻ സുരാജ്, തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താൻ സാധ്യതയില്ലെന്നും സർവേകൾ സമ്മതിച്ചു.
ഈ പ്രവചനങ്ങൾ ശരിയാണെങ്കിൽ, മുഖ്യമന്ത്രി നിതീഷ് കുമാർ ഏകദേശം രണ്ട് പതിറ്റാണ്ടോളം അധികാരത്തിൽ – ഒമ്പത് മാസത്തെ ചെറിയ ഇടവേളയോടെ – തന്റെ രാഷ്‌ട്രീയ സ്വീകാര്യത മങ്ങിയില്ലെന്ന് തെളിയിക്കും. അടുത്ത വർഷം നടക്കാനിരിക്കുന്ന പ്രധാന സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി എൻഡിഎയ്‌ക്ക് ഈ ഫലം വലിയ ആത്മവിശ്വാസം നൽകും.
കഴിഞ്ഞ് ദിവസത്തെ എക്‌സിറ്റ് പോൾ ഫലങ്ങൾ:
ദൈനിക് ഭാസ്‌കർ: എൻഡിഎക്ക് 145 നും 160 നും ഇടയിൽ സീറ്റുകൾ.
ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാഗഢ്ബന്ധന് 73 നും 91 നും ഇടയിൽ സീറ്റുകൾ.
മറ്റ് പാർട്ടികൾ അഞ്ച് മുതൽ പത്ത് വരെ.
















