മുംബൈ: മുംബൈയിലെ മയക്കുമരുന്ന് ശൃംഖലയുടെ മുഖ്യ സൂത്രധാരക റോമ ആരിഫ് ഷെയ്ഖിനെ (പഗ്ലി, 37) അറസ്റ്റു ചെയ്ത് തടങ്കലിലാക്കി. മെഫെഡ്രോണ്‍ കടത്തിയതിനാണ് ഏറ്റവുമൊടുവില്‍ ഇവരെ മുംബൈയിലെ മയക്കുമരുന്ന് വിരുദ്ധ സെല്‍ അറസ്റ്റ് ചെയ്തത്. നിലവില്‍ എട്ട് കേസുകള്‍ ഇവര്‍ക്കെതിരെയുണ്ട്. ആവര്‍ത്തിച്ചുള്ള മയക്കുമരുന്ന് കുറ്റകൃത്യങ്ങളെത്തുടര്‍ന്ന് 1988 ലെ പിഐടി എന്‍ഡിപിഎസ് ആക്ട് (മയക്കുമരുന്നുകളുടെയും സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെയും നിയമവിരുദ്ധ ഗതാഗതം തടയല്‍ നിയമം) പ്രകാരം ആന്റി-നാര്‍ക്കോട്ടിക് സെല്‍ റോമക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കി മഹാരാഷ്‌ട്ര ആഭ്യന്തര വകുപ്പിന് സമര്‍പ്പിക്കുകയും ഉടനടി ഇവരെ ഒരുവര്‍ഷത്തേയ്‌ക്ക് തടങ്കലില്‍ വയ്‌ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയുമായിരുന്നു. റോമയെ കോലാപ്പൂര്‍ ജയിലിലേക്കു മാറ്റി.















