തിരുവനന്തപുരം: ആര്‍എസ് എസ് ശാഖയില്‍ പാടുന്ന ഗണഗീതങ്ങളില്‍ ഒ.എന്‍.വി.യുടെ ഗാനങ്ങളും ഉണ്ടെന്നും ശ്രീനാരായണ ഗുരുവിന്റെ ദൈവദശകവും പാടിപഠിക്കാറുണ്ടെന്നും മാധ്യമ പ്രവര്‍ത്തകന്‍ പി. ശ്രീകുമാര്‍.
രാജ്യസ്‌നേഹം, ത്യാഗം, ആത്മീയത, സേവാഭാവം എന്നിവയെ സംഗീതരൂപത്തില്‍ ജനഹൃദയങ്ങളില്‍ നിറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ ശാഖയില്‍ ഒന്നിച്ചു പാടുന്ന ഗാനങ്ങളാണ് ഗണഗീതങ്ങള്‍. ‘ഭാരതഹൃദയ വിപഞ്ചിയില്‍ ഉണരും രാഗമാലിക നാം’ എന്ന ഒ.എന്‍.വി.യുടെ പ്രശസ്ത കൃതിയും ചൈനീസ് ആക്രമണകാലത്ത് ഒ.എന്‍. വി. എഴുതിയ ‘നമ്മെ വിളുപ്പൂ…’ എന്ന ദേശഭക്തി കവിതയും ശാഖയില്‍ നിന്ന് തന്നെയാണ് പഠിച്ചതെന്നും ശ്രീകുമാര്‍ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഒ എന്‍ വി എഴുതിയ ഗണഗീതം ശാഖയില്‍ പാടാമോ?
ഒ എന്‍ വി എഴുതിയ ഗണഗീതം ശാഖയില്‍ പാടാമോ? എന്നു ചോദിച്ചുകൊണ്ടെഴുതിയ കുറിപ്പില്‍ ആര്‍എസ് എസ് ശാഖയില്‍ ഗണഗീതമായി തന്റെ കവിത പാടുന്നതറിഞ്ഞ് ഒഎന്‍വി സന്തോഷം പ്രകടിപ്പിച്ചിരുന്ന തായും പറയുന്നു.
ആര്‍. എസ്. എസ്. ഗണഗീതം ‘ എന്നു പറഞ്ഞ് ദൈവദശകത്തിനും വിലക്കു വരുമോ? എന്നു മറ്റോരു ഫേസ് ബുക്ക് പോസ്റ്റില്‍ സംശയിക്കുന്ന ശ്രീകുമാര്‍ , നല്ല ആര്‍. എസ്. എസ്. പ്രവര്‍ത്തകര്‍ക്ക് എല്ലാവര്‍ക്കും ദൈവദശകം കാണാതെ ചൊല്ലാന്‍ കഴിയും വ്യക്തമാക്കുന്നു.
ആര്‍. എസ്. എസ്. ഗണഗീതം ‘ എന്നു പറഞ്ഞ് ദൈവദശകത്തിനും വിലക്കു വരുമോ?
















