പാലക്കാട്: സ്പെഷല്‍ സ്‌കൂള്‍ പ്രവൃത്തി പരിചയമേള ക്ലേ മോഡലില്‍ ഒന്നാംസ്ഥാനം നേടി അടൂര്‍ സിഎസ്ഐ എച്ച്എസ്എസ് ഫോര്‍ പാര്‍ഷ്യലി ഹിയറിങിലെ നീല്‍ മാത്യു. ഹയര്‍സെക്കന്‍ഡറി വിഭാഗം മത്സരത്തിലാണ് നീല്‍ മാത്യു താരമായത്. ആശാരി എന്നതായിരുന്നു വിഷയം. കസേര നിര്‍മിക്കുന്ന ആശാരിയെയാണ് നീല്‍ നിര്‍മിച്ചത്.
കഴിഞ്ഞ സംസ്ഥാന ശാസ്ത്രോത്സവത്തില്‍ മൂന്നാം സ്ഥാനമാണ് ലഭിച്ചതെങ്കില്‍ ഇത്തവണ ഒന്നാംസ്ഥാനം കൊയ്തു. കോട്ടയം കുമരകം സ്വദേശികളായ ഷാജു ജോയി- ജെമീല ഷാജു എന്നിവരുടെ നാലുമക്കളില്‍ ഇളയവനാണ്.











