തിരുവനന്തപുരം: ആരോഗ്യകേരളത്തെ ഒരിക്കൽ പ്രതിക്കൂട്ടിലാക്കിയ ഡോ.ഹാരീസ് ചിറയ്‌ക്കൽ വീണ്ടും പ്രതികരിക്കുന്നു: ഇത് പ്രാകൃത ചികിത്സയല്ലേ എന്നാണ് ചോദ്യം. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മെഡിക്കൽ സർവീസ് സെന്റർ നടത്തിയ ആരോഗ്യ സെമിനാറിൽ സംസാരിക്കുകയായിരുന്നു ഡോ.ഹാരിസ്.
തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലെ ചികിത്സയ്‌ക്കിടെ ഹൃദ്രോഗിയായ വേണുവിന് സംഭവിച്ച മരണത്തെക്കുറിച്ച് പരാമർശിക്കുകയായിരുന്നു ഹാരിസ്.
താഴെക്കിടത്തി എങ്ങനെ ചികിത്സിക്കാനാകും. മെഡിക്കൽ കോളെജുകളുടെ എണ്ണം കൂടിയിട്ടുകാര്യമില്ല. വിദഗ്‌ദ്ധ ചികിത്സകൾക്ക് സൗകര്യം ഒരുക്കണം, അടസ്ഥാന സൗകര്യം വിപുലപ്പെടുത്തണം. ഞാൻ പഠിച്ചത് ഇതേ മെഡിക്കൽ കോളെജിലാണ്. അന്നത്തെ സ്ഥിതിതന്നെയാണ് ഇന്നും. അന്ന് രോഗികൾ കുറവായിരുന്നു. ഇന്ന് രോഗികൾ കൂടി, അതനുസരിച്ചുള്ള സൗകര്യങ്ങൾ ഉണ്ടാകണം, ഡോ.ഹാരിസ് പറഞ്ഞു.
















