പത്തനംതിട്ട : ശബരിമല ശ്രീകോവിലില്‍ പുതിയ സ്വര്‍ണവാതില്‍ ഘടിപ്പിച്ചപ്പോള്‍ എഴുതിയ മഹസറില്‍ ദുരൂഹത. മഹസറില്‍ ‘വാതില്‍ പാളികള്‍ ‘എന്നാണ് എഴുതിയിട്ടുളളത്. സ്വര്‍ണത്തെക്കുറിച്ചുള്ള ഒരു പരാമര്‍ശവും ഇല്ല.
സ്വര്‍ണം പൊതിഞ്ഞ പഴയ കതകുപാളികള്‍ ഒരു പരിശോധനയും കണക്കെടുപ്പും ഇല്ലാതെയാണ് ഇളക്കിയെടുത്തത്.പുതിയ സ്വര്‍ണവാതില്‍ ഘടിപ്പിച്ച ശേഷം പഴയ പാളികള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരുന്ന മുരാരി ബാബുവിനെ ഏല്‍പ്പിക്കുന്നെന്ന് മഹസറില്‍ പറയുന്നു.
മേല്‍ശാന്തിയും വാച്ചറുമാണ് മഹസറിലെ സാക്ഷികള്‍. പുതിയ വാതില്‍ ഘടിപ്പിച്ച ശേഷം പഴയ വാതില്‍ സന്നിധാനത്ത് തന്നെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. പഴയ വാതിലിലെ സ്വര്‍ണവും കവര്‍ച്ച ചെയ്യപ്പെട്ടോ എന്ന് അന്വേഷിക്കണമെന്ന് ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
















