മുംബൈ: ‘ഉല്‍ജാന്‍’, ‘ചെഹ്രെ പെ ചെഹ്ര’ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തയായ മുതിര്‍ന്ന നടിയും പിന്നണി ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.
1975 ല്‍ സഞ്ജീവ് കുമാറിനൊപ്പം ‘ഉല്‍ജാന്‍’ എന്ന ചിത്രത്തിലൂടെയാണ് സുലക്ഷണ ചലച്ചിത്രരംഗത്തെത്തിയത്. തന്റെ കാലഘട്ടത്തിലെ മിക്കവാറും എല്ലാ മുന്‍നിര താരങ്ങള്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു.’സങ്കോച്ച്’, ‘ഹേരാ ഫേരി’, ‘ഖണ്ഡാന്‍’, ‘ധരം ഖാന്ത’ എന്നിവയാണ് മറ്റ് പ്രധാന സിനിമകള്‍.
‘തു ഹി സാഗര്‍ തു ഹി കിനാര’, ‘പര്‍ദേശിയ തേരേ ദേശ് മേ’, ‘ബെക്രാര്‍ ദില്‍ തുട്ട് ഗയാ’, ‘ബാന്ധി രേ കഹേ പ്രീത്’, ‘സോംവാര്‍ കോ ഹം മൈലേ’ തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ പാടിയത് സുലക്ഷണയാണ്.
ഹരിയാന സ്വദേശിയാണ്. ജതിന്‍ പണ്ഡിറ്റ്, ലളിത് പണ്ഡിറ്റ്, പഴയകാല നടന്‍ വിജയത പണ്ഡിറ്റ് എന്നിവരാണ് സഹോദരങ്ങള്‍.
















