Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആത്മനിര്‍ഭര ഭാരതത്തിന്റെ ബഹിരാകാശ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2025, 08:01 am IST
in Editorial

ബഹിരാകാശ രംഗത്ത് ഭാരതം ജൈത്ര യാത്ര തുടരുകയാണ്. ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ എല്‍വിഎം മൂന്ന് എം 5 റോക്കറ്റിന്റെ വിക്ഷേപണ വിജയം അതാണ് കാണിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയര്‍ന്ന എല്‍വിഎം 3 സിഎംഎസ് -03 ഉപഗ്രഹം സുരക്ഷിതമായി ബഹിരാകാശത്ത് എത്തിച്ചത് ഭാരതം കൈവരിച്ച മഹത്തായ നേട്ടങ്ങളിലൊന്നാണ്. നാവിക സേനയുടെ നീക്കങ്ങള്‍ക്കായുള്ള നിര്‍ണായക വാര്‍ത്താവിനിമയ ഉപഗ്രഹമാണ് സിഎംഎസ്- 03. വിക്ഷേപിച്ച് അധികം വൈകാതെ റോക്കറ്റില്‍ നിന്ന് ഉപഗ്രഹം വേര്‍പ്പെടുകയും, കൃത്യം പതിനാറാം മിനിറ്റില്‍ വിജയകരമായി ബഹിരാകാശത്ത് എത്തുകയും ചെയ്തത് ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ കൈവരിച്ച വൈദഗ്ധ്യത്തിന് തെളിവാണ്. ഉപഗ്രഹം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ഭ്രമണപഥം ഉയര്‍ത്തുന്ന ജോലികള്‍ ഉടന്‍ തുടങ്ങുമെന്നും ഐഎസ്ആര്‍ഒ വലിയ ആത്മവിശ്വാസത്തോടെയാണ് പറഞ്ഞത്. ഐഎസ്ആര്‍ഒയുടെ പരാജയമറിയാത്ത കരുത്തുറ്റ റോക്കറ്റാണ് എല്‍വിഎം 3 എം 5.

ഭാരതത്തിന്റെ അഭിമാനം ആകാശത്തിനപ്പുറം ഉയര്‍ത്തിയ ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണത്തിനുശേഷം ആദ്യമായാണ് എല്‍വിഎം 3 ഒരു ദൗത്യം ഏറ്റെടുക്കുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം ഐഎസ്ആര്‍ഒയുടെ എറ്റവും കരുത്തേറിയ റോക്കറ്റിന്റെ തിരിച്ചുവരവ് കൂടിയാണ് ഈ വിക്ഷേപണമെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്.

നമ്മുടെ ശാസ്ത്രജ്ഞരുടെ കരുത്തില്‍ ബഹിരാകാശ മേഖല ഇന്ന് മികവിന്റെയും നവീകരണത്തിന്റെയും പര്യായമായി മാറിയിരിക്കുകയാണെന്നും, അവരുടെ വിജയങ്ങള്‍ ദേശീയ പുരോഗതിക്ക് കാരണമാകുമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ ഇതിന് അടിവരയിടുന്നു. ബഹിരാകാശ രംഗത്തെ പുത്തന്‍ കുതിപ്പുകള്‍ക്കായി മോദി സര്‍ക്കാര്‍ നല്‍കുന്ന അചഞ്ചലമായ പിന്തുണയാണ്, അസാധ്യമെന്ന് കരുതിയിരുന്ന ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ ഐഎസ്ആര്‍ഒയെ പ്രേരിപ്പിക്കുന്നത്.

രാഷ്‌ട്ര സുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാല്‍ വിവരങ്ങളെല്ലാം രഹസ്യമായി സൂക്ഷിച്ചാണ് ഐഎസ്ആര്‍ഒ ഈ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഉപഗ്രഹത്തിന്റെ ചിത്രങ്ങളടക്കം പുറത്തുവിട്ടിരുന്നില്ല. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ടതിനാല്‍ ഇത്തരം ദൗത്യങ്ങള്‍ക്ക് ഇപ്പോഴത്തെ രീതി പതിവാക്കുമെന്നാണ് അറിയുന്നത്. നാലായിരത്തിലേറെ കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് സിഎംഎസ്- 03. ഭാരതത്തിന്റെ മണ്ണില്‍ നിന്ന് ജിയോസിംക്രണസ് ഭ്രമണപഥത്തിലേക്ക് അയക്കുന്ന എറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്. 1500 കോടിയിലേറെ രൂപ ചെലവ് വരുന്ന ഉപഗ്രഹത്തിന് ജിസാറ്റ് 7 ആര്‍ എന്ന പേരായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് സിഎംഎസ് -03 എന്നാക്കി മാറ്റുകയായിരുന്നു. നാവികസേനയും ഐഎസ്ആര്‍ഒയും തമ്മില്‍ 2019 ലാണ് ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചത്.

സിഎംഎസ്-03യുടെ വിക്ഷേപണ വിജയത്തിനു പിന്നാലെ, ഈ സാമ്പത്തിക വര്‍ഷം അവസാനിക്കും മുന്‍പ് ഏഴ് വിക്ഷേപണങ്ങള്‍ നടത്തുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി.നാരായണന്‍ പ്രഖ്യാപിച്ചു. ഇപ്പോഴത്തെ നിലയില്‍ ഇതില്‍ അതിശയോക്തിയില്ല. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ കഴിവിലുള്ള ആത്മവിശ്വാസത്തിന്റെ പ്രകടനമാണിത്. എല്‍വിഎം 3 യുടെ അടുത്ത വിക്ഷേപണം ഡിസംബര്‍ രണ്ടാം ആഴ്ചയില്‍ നടത്തുകയാണ് ലക്ഷ്യം. പിഎസ്എല്‍വി, എസ്എസ്എല്‍വി ദൗത്യങ്ങളും പണിപ്പുരയിലാണ്. ഈ വര്‍ഷം തന്നെ നടത്താന്‍ ഉദ്ദേശിക്കുന്ന ആദ്യ ആളില്ലാ ഗഗന്‍യാന്‍ ദൗത്യവും ഈ കാലയളവില്‍ തന്നെ ഉണ്ടാകാനാണ് സാധ്യത. പൂര്‍ണമായും സ്വകാര്യ കമ്പനി നിര്‍മ്മിച്ച ആദ്യ പിഎസ്എല്‍വി റോക്കറ്റും അധികം വൈകാതെ വിക്ഷേപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ തിളക്കമാര്‍ന്ന ഉദാഹരണമായി സിഎംഎസ്-03 യുടെ വിജയത്തെ കണക്കാക്കാം.

Tags: Self-reliant IndiaLVM M5 rockets
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

മോദിയുടെ ദര്‍ശനങ്ങളും ഭാരതത്തിന്റെ ശ്രേഷ്ഠമായ കുതിപ്പും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.