കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്.ജയശ്രീ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സെഷന്‍സ് കോടതിയെ സമീപിക്കാനാണ് നിര്‍ദേശം . അസാധാരണ സാഹചര്യത്തില്‍ മാത്രമേ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കു എന്നും കോടതി അറിയിച്ചു.
നിരപരാധിയാണെന്നും യാതൊരു ക്രമക്കേടുകളും നടത്തിയിട്ടില്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജയശ്രീ വാദിച്ചു.ആരോഗ്യസ്ഥിതി മോശമാണെന്നും ഹര്‍ജിയില്‍ പറഞ്ഞു.ശബരിമല സ്വര്‍ണക്കൊള്ള കേസിലെ നാലാം പ്രതിയാണ് ജയശ്രീ.
2019ല്‍ ദ്വാരപാലക ശില്‍പ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയ്‌ക്ക് കൈമാറാന്‍ ഉത്തരവിട്ടത് ജയശ്രീയാണെന്നാണ് പ്രത്യേക അന്വേഷണ ഏജന്‍സി കണ്ടെത്തിയത്.2017 മുതല്‍ 2019 വരെയായിരുന്നു ജയശ്രീ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. 2020ല്‍ തിരുവാഭരണ കമ്മീഷണായിരുന്നു.














