ന്യൂദല്‍ഹി: അസാധാരണ സാഹചര്യങ്ങളിലൊഴികെ, കക്ഷികള്‍ നല്‍കിയ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ക്ക് അഭിഭാഷകരെ വിളിച്ചുവരുത്താന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
കുറ്റകൃത്യങ്ങളില്‍ പ്രതികളായ വ്യക്തികളെ പ്രതിനിധീകരിക്കുകയോ ഉപദേശം നല്‍കുകയോ ചെയ്യുന്നതിന്‌റെ പേരില്‍ അന്വേഷണ സമയത്ത് അത്തരം വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് അഭിഭാഷകരെ നിര്‍ബന്ധിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി , ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, എന്‍ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അഭിഭാഷക- കക്ഷി ആശയവിനിമയങ്ങളുടെ രഹസ്യസ്വഭാവം സംരക്ഷിക്കാന്‍ നിലവിലുള്ള നിയമം പര്യാപ്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
എന്നിരുന്നാലും, നിയമവിരുദ്ധമോ വഞ്ചനാപരമോ ആയ എന്തെങ്കിലും നടക്കുന്നുണ്ടെന്ന് അത്തരം ആശയവിനിമയങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞാല്‍, അഥവാ കക്ഷി സമ്മതം നല്‍കുന്ന പക്ഷം ഇത്തരം വിവരങ്ങള്‍ വെളിപ്പെടുത്താവുന്നതാണ്.
















