തിരുവനന്തപുരം: ഒസ്‌കാര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍. നടിയും താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ കുക്കു പരമേശ്വരനാണ് വൈസ് ചെയര്‍പേഴ്സണ്‍. സി. അജോയ് സെക്രട്ടറി.
സന്തോഷ് കീഴാറ്റൂര്‍, നിഖില വിമല്‍, ബി. രാകേഷ്, സുധീര്‍ കരമന, റെജി എം. ദാമോദരന്‍, സിത്താര കൃഷ്ണകുമാര്‍, മിന്‍ഹാജ് മേഡര്‍, സോഹന്‍ സീനുലാല്‍, ജി.എസ്. വിജയന്‍, ശ്യാം പുഷ്‌കരന്‍, അമല്‍ നീരദ് എന്നിവര്‍ ജനറല്‍ കൗണ്‍സിലിലുണ്ട്.സാജു നവോദയ, എന്‍. അരുണ്‍, പൂജപ്പുര രാധാകൃഷ്ണന്‍, യൂ ശ്രീഗണേഷ് എന്നിവരും ജനറല്‍ കൗണ്‍സിലില്‍ ഉള്‍പ്പെടുന്നു.
സംവിധായകന്‍ രഞ്ജിത് സ്ഥാനമൊഴിഞ്ഞശേഷം വൈസ് ചെയര്‍മാനായിരുന്ന നടന്‍ പ്രേംകുമാറാണ് ചെയര്‍മാന്റെ ചുമതല വഹിച്ചത്.
















