Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വികസനത്തില്‍ രാഷ്‌ട്രീയം ഒഴിവാക്കണം: കേന്ദ്രമന്ത്രി

കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ അക്കാദമിക് ബ്ലോക്കിന് തറക്കല്ലിട്ടു

വൈ. കൃഷ്ണദാസ് by വൈ. കൃഷ്ണദാസ്
Oct 31, 2025, 02:12 pm IST
in Kerala

പെരിയ: നാടിന്റെ വികസനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അതില്‍ രാഷ്‌ട്രീയം വേണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള കേന്ദ്ര സര്‍വകലാശാലയുടെ പുതിയ അക്കാദമിക് ബ്ലോക്കിന് കാസര്‍കോട് പെരിയ കാമ്പസില്‍ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം അത്യന്താപേക്ഷിതമാണ്. എല്ലാ രാജ്യങ്ങളും വികസനത്തിനായാണ് മത്സരിക്കുന്നത്. വികസനത്തില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒന്നാണ്. ഈ വിഷയത്തില്‍ ഒരേ ദിശയിലാണ് സഞ്ചരിക്കുന്നത്. വികസനത്തില്‍ ഒരുമിച്ചാകണം പ്രവര്‍ത്തനം. രാഷ്‌ട്രീയം ഒഴിവാക്കണം.

പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം (പിഎംജെവികെ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം അനുവദിച്ച 52.68 കോടി രൂപ ഉപയോഗിച്ചാണ് പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മിക്കുന്നത്. നിരവധി പദ്ധതികള്‍ കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അടുത്തിടെ വടകരയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ആശുപത്രി കെട്ടിടത്തിന് ന്യൂനകാര്യ മന്ത്രാലയം 50 കോടി നല്‍കിയിരുന്നു. ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസനത്തിനുള്ള പിഎം വികാസ് സ്‌കില്‍ ഡെവലപ്മെന്റ് ആന്‍ഡ് വിമെന്‍ എന്‍ട്രപ്രണര്‍ഷിപ്പ് പ്രോഗ്രാം കോട്ടയം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ആരംഭിച്ചു. ഐഐടി പാലക്കാട്, കൊച്ചി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയില്‍ ഉള്‍പ്പെടെ നടപ്പിലാക്കുന്ന പുതിയ കാലത്തിനനുസരിച്ചുള്ള കോഴ്സുകളും മന്ത്രി വിശദീകരിച്ചു.
വൈസ് യചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ അധ്യക്ഷനായി. ചുരുങ്ങിയ കാലത്തിനുള്ളില്‍ സര്‍വകലാശാലയ്‌ക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചെന്നും സര്‍വകലാശാല വളരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് പദ്ധതി അനുവദിച്ചതിലൂടെ പ്രകടമായതെന്നും വിസി കൂട്ടിച്ചേര്‍ത്തു. കലാകാരന്‍ ദീപക് പി.കെ, സിപിഡബ്ല്യുഡി അസി. എന്‍ജിനീയര്‍ അഞ്ജന രഘു, സര്‍വകലാശാല എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇന്‍ചാര്‍ജ് ശ്രീകാന്ത് വി.കെ. എന്നിവരെ മന്ത്രി ആദരിച്ചു. രജിസ്ട്രാര്‍ ഇന്‍ചാര്‍ജ് ഡോ. ആര്‍. ജയപ്രകാശ് സ്വാഗതവും സ്‌കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസ് ഡീന്‍ പ്രൊഫ. സജി ടി.ജി. നന്ദിയും പറഞ്ഞു. സര്‍വകലാശാലയിലെ വിവേകാനന്ദ പ്രതിമയില്‍ മന്ത്രി പുഷ്പാര്‍ച്ചന നടത്തി.

ബിസിനസ് സ്റ്റഡീസ് സ്‌കൂളിന് കീഴിലുള്ള മാനേജ്‌മെന്റ് സ്റ്റഡീസ്, ടൂറിസം സ്റ്റഡീസ്, കൊമേഴ്‌സ് ആന്റ് ഇന്റര്‍നാഷണല്‍ ബിസിനസ് എന്നീ പഠന വിഭാഗങ്ങള്‍ക്കായാണ് നാല് നിലകളിലുള്ള കെട്ടിടം ഒരുങ്ങുന്നത്. 7500 സ്‌ക്വയര്‍ മീറ്ററില്‍ കേരളീയ മാതൃകയില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ 25 സ്മാര്‍ട്ട് ക്ലാസ് മുറികള്‍, ഡിപ്പാര്‍ട്ട്‌മെന്റല്‍ ലൈബ്രറികള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍, ഓഫീസ് മുറികള്‍ എന്നിവയുണ്ടാകും. സോളാര്‍ പവര്‍ പ്ലാന്റ്, 1 ലക്ഷം ലിറ്ററിന്റെ മഴവെള്ള സംഭരണി, 500 പേരെ ഉള്‍ക്കൊള്ളുന്ന സെമിനാര്‍ ഹാള്‍ തുടങ്ങിയ പ്രത്യേകതയുമുണ്ട്.

വിദ്യാഭ്യാസ മന്ത്രാലയമല്ലാതെ മറ്റൊരു മന്ത്രാലയത്തില്‍ നിന്ന് കേരള കേന്ദ്ര സര്‍വകലാശാലക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. 2019-2020 വര്‍ഷത്തില്‍ ഹോസ്റ്റല്‍ നിര്‍മാണത്തിന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം തുക അനുവദിച്ചിരുന്നു. പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് ന്യൂനപക്ഷകാര്യ മന്ത്രാലയം 19.13 കോടിയും ആണ്‍കുട്ടികളുടെ ഹോസ്റ്റലിന് കേന്ദ്ര ന്യൂനപക്ഷ, സാമൂഹ്യ നീതി മന്ത്രലായങ്ങള്‍ ഒരുമിച്ച് 22.26 കോടി രൂപയും നല്‍കി. 2023 ജൂണില്‍ അന്നത്തെ ന്യൂനപക്ഷക്ഷേമ സഹമന്ത്രി ജോണ്‍ ബര്‍ല ഹോസ്റ്റലുകള്‍ ഉദ്ഘാടനം ചെയ്തു.

 

Tags: academic block at Central University of KeralaFoundation stone laid#GeorgeKurian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബ്ലൂ ടൈഡ് രാജ്യാന്തര സെമിനാറിന് കോവളത്ത് തുടക്കം

ഫെഡറല്‍ ബാങ്ക് കോട്ടയം സോണല്‍ ഓഫീസിനായി ഏറ്റൂമാനൂര്‍ പട്ടിത്താനത്ത് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ രൂപരേഖ
Business

ഫെഡറല്‍ ബാങ്കിന്റെ പുതിയ സോണല്‍ ഓഫീസിന് തറക്കല്ലിട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.