കോഴിക്കോട് : എന്‍ട്രി ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടി രണ്ടുതവണ പീഡനത്തിനിരയായെന്ന് വൈദ്യ പരിശോധനാ റിപ്പോര്‍ട്ട്. പൊലീസ് കണ്ടെത്തി തിരികെയെത്തിച്ചപ്പോള്‍ കുട്ടി നല്‍കിയ മൊഴിയിലും പീഡനത്തിന് ഇരയായെന്ന് പറയുന്നുണ്ട്.
ചേവായൂര്‍ പൊലീസ് പോക്സോ വകുപ്പ് പ്രകാരം രണ്ട് കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.കുറച്ചു നാളുകളായി കുട്ടി വെള്ളിമാട് കുന്നിലുള്ള എന്‍ട്രി ഹോമിലാണ് കഴിഞ്ഞിരുന്നത്. അവിടെ നിന്ന് സ്‌കൂളില്‍ പോയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച സ്‌കൂളിലേക്ക് പോയ കുട്ടിയെ കാണാതായിരുന്നു. എന്‍ട്രി ഹോമില്‍ നിന്ന് പൊലീസില്‍ വിവരമറിയിച്ചത് പ്രകാരം കുട്ടിയെ കണ്ടെത്തി. മൊഴിയെടുത്തപ്പോള്‍ കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് അറിയിച്ചു.തുടര്‍ന്ന് വൈദ്യ പരിശോധനയിലും ഇത് തെളിഞ്ഞു.
പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. വെള്ളയില്‍ ഭാഗത്ത് വച്ചാണ് കുട്ടിക്കെതിരെ അതിക്രമം നടന്നത്.
















