തൃശൂര്‍: നവജാത ശിശുവിനെ കൊന്ന് ക്വാറിയില്‍ ഉപേക്ഷിച്ച യുവതിക്കെതിരെ കേസെടുത്തു.ആറ്റൂര്‍ സ്വദേശിനി സ്വപ്ന ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.
പാലക്കാട് കൂനത്തറ ത്രാങ്ങാലിയിലെ ക്വാറിയില്‍ യുവതിയുടെ സഹോദരനാണ് കുഞ്ഞിന്റെ മൃതദേഹം അടങ്ങിയ കവര്‍ ഉപേക്ഷിച്ചത്. എന്നാല്‍ കവറില്‍ കുട്ടി ഉണ്ടെന്ന് അറിയില്ലായിരുന്നു എന്നാണ് ഇയാള്‍ പറഞ്ഞത്.
വീട്ടുകാര്‍ അറിയാതെ ഗര്‍ഭിണിയായ യുവതി എട്ടാം മാസം അബോര്‍ഷന് വേണ്ടി ഗുളിക കഴിച്ചു. ഗുളിക കഴിച്ചു മൂന്നാം ദിവസം യുവതി പ്രസവിച്ചു.തുടര്‍ന്ന് കുട്ടിയെ ബാഗില്‍ ആക്കി ക്വാറിയില്‍ ഉപേക്ഷിച്ചു. രണ്ടാഴ്ച കഴിഞ്ഞ യുവതി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്തോടെയാണ് സംഭവം പുറത്തായത്.
സംഭവത്തില്‍ ചെറുതുരുത്തി പൊലീസ് കേസെടുത്തു. സ്വപ്നക്കെതിരെ ചെറുതുരുത്തി പൊലീസ് ആണ് കേസെടുത്തത്. പ്രസവാനന്തരം കുട്ടി മരിച്ചിരുന്നോ എന്ന് പൊലീസ് പരിശോധിക്കും.
















