ഇടുക്കി: മൂവാറ്റുപുഴ വാഴക്കുളത്ത് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളായ പ്രതികളില്‍ ഒരാള്‍ പിടിയിലായി. മോഷണ കേസ് പ്രതികളായ ശ്രീമന്ദ മണ്ഡല്‍, സനത് മണ്ഡല്‍ എന്നിവരാണ് കടന്നുകളഞ്ഞത്. ഇതില്‍ ശ്രീമന്ദ മണ്ഡലാണ് പിടിയിലായത്.
മൂവാറ്റുപുഴയ്‌ക്ക് സമീപം വാഴക്കുളത്താണ് സംഭവം. കോടതിയില്‍ ഹാജരാക്കി സബ് ജയിലേക്ക് കൊണ്ടുപോകവെയാണ് പ്രതികള്‍ കടന്നുകളഞ്ഞത്.
മൂവാറ്റുപുഴ പൊലീസിന്റെ സഹായത്തോടെ വാഴക്കുളം പൊലീസ് പ്രദേശത്ത് പരിശോധന നടത്തുകയാണ്. പശ്ചിമ ബംഗാള്‍ സ്വദേശികളാണ് പ്രതികള്‍. ഒന്നരലക്ഷം രൂപയുടെ വസ്തുക്കള്‍ മോഷ്ടിച്ച കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
















