തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിയുകയായിരുന്ന വയോധിക ആണ് മരിച്ചത്. ചിറയിന്‍കീഴ് അഴൂര്‍ സ്വദേശിനി വസന്ത (77)യാണ് മരിച്ചത്.
ഒരുമാസമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പത്തു ദിവസം മുമ്പാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതായി സ്ഥിരീകരിച്ചത്. എന്നാല്‍ വയോധികയ്‌ക്ക് രോഗബാധ ഉണ്ടായത് എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
വീട്ടിലെ മറ്റുള്ളവര്‍ക്ക് രോഗലക്ഷണങ്ങളില്ല. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 31 ആയി.
















