ആലുവ : എയർപോർട്ടിൽ നിന്നും കാണാതായ സുരജ് ലാമയെ കണ്ടെത്താൻ നെടുമ്പാശേരി പോലീസ് ലുക്ക് നോട്ടീസ് പുറപ്പെടുവിച്ചു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. ആലുവ ഡി വൈ എസ് പി ടി. ആർ രാജേഷിന്റെ നേതൃത്വത്തിലാണ് ടീം രൂപീകരിച്ചിട്ടുള്ളത്.
ഈ മാസം 5 ന് ആണ് സൂരജ് ലാമയെ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും കാണാതായത്. കാണാതാകുമ്പോൾ കറുത്ത കളറിലുള്ള ടീഷർട്ടും നീലകളർ ജേഴ്സിയുമാണ് ധരിച്ചിരുന്നത്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ വിവരം 9497990077, 9497987128 (നെടുമ്പാശേരി പി. എസ് )എന്നീ നമ്പറുകളിൽ അറിയിക്കുക.
















