കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ചെട്ടിയാര്‍ കുളത്തില്‍ ഛഠ് പൂജയുമായി ബീഹാറി കുടുംബങ്ങള്‍. ഛഠ് ഒരു പുരാതന ഇന്തോ-നേപ്പാള്‍ ഉത്സവമാണ്. ഇന്ത്യയില്‍ ബീഹാറിലും കിഴക്കന്‍ ഉത്തര്‍പ്രദേശിലും ആഘോഷിക്കുന്ന ഒരു പ്രധാന ഹിന്ദു ഉത്സവമാണ്. ഉദയസൂര്യനോടൊപ്പം അസ്തമയ സൂര്യനെയും ആരാധിക്കുന്ന ഒരേയൊരു സന്ദര്‍ഭമാണ് ഛഠ് പൂജ. ഹിന്ദു കലണ്ടര്‍ പ്രകാരം കാര്‍ത്തിക മാസത്തിലെ ആറാം ദിവസമാണ് ഛഠ് പൂജ ആഘോഷിക്കുന്നത്. സൂര്യഷഷ്ഠി എന്നും അറിയപ്പെടുന്ന ഛഠ് പൂജ നാല് ദിവസത്തെ മാംസ, മത്സ്യ വര്‍ജ്ജനവും ആചാരപരമായ ശുദ്ധിയും പിന്തുടരുന്ന ഒരു സ്‌നാന ഉത്സവമാണ്.
ഛഠ് പൂജ നാല് ദിവസം നീണ്ടുനില്‍ക്കുന്ന കര്‍ശനവും ആത്മീയവുമായ ആചാരമാണ്. പൂജയുടെ ആദ്യദിവസം പുണ്യനദിയിലോ ഏതെങ്കിലും ജലാശയത്തിലോ മുങ്ങിക്കുളിക്കുന്നതും ഉള്‍പ്പെടുന്നു. ആളുകള്‍ ഗംഗാജലം വീടുകളിലേക്ക് കൊണ്ടുപോയി പ്രത്യേക വഴിപാടുകളും ആചാരങ്ങളും നടത്തുന്നു. ഈ ദിവസം വീടുകള്‍ വൃത്തിയാക്കുന്നു. ഖര്‍ണയെന്നും അറിയപ്പെടുന്ന ഛഠിന്റെ രണ്ടാം ദിവസം ഭക്തര്‍ ഒരു ദിവസം മുഴുവന്‍ ഉപവസിക്കുന്നു. ഭൂമിമാതാവിനെ ആരാധിച്ചശേഷം വൈകുന്നേരം ഉപവാസം അവസാനിപ്പിക്കും.
കണ്ണൂര്‍ പാറക്കണ്ടി കാരുണ്യ അസോസിയേഷനിലെ പതിനഞ്ചോളം കുടുംബങ്ങള്‍ നടത്തിയ ഈ പൂജയില്‍ വഴിപാടുകളില്‍ അരി പുഡ്ഡിംഗ് (ഖീര്‍), പഴങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. പ്രസാദം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും വിതരണം ചെയ്തു. എല്ലാ വര്‍ഷവും ഈ ദിവസത്തില്‍ ബീഹാറി കുടുംബങ്ങള്‍ ഛഠ് പൂജ നടത്താറുണ്ട്.
















