ഇടുക്കി: മൂലമറ്റം പവര്‍ഹൗസ് അറ്റകുറ്റപ്പണിക്കായി ഒരുമാസത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തുന്നു. നവംബര്‍ 11മുതല്‍ ഡിസംബര്‍ 10 വരെയാണ് പവര്‍ഹൗസ് അടച്ചിടുന്നത്.
ഇതോടെ, സംസ്ഥാനത്ത് പീക്ക് സമയത്ത് 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും. വൈദ്യുതിനിലയത്തിലെ ബട്ടര്‍ഫ്ളൈ വാള്‍വിലെ ചോര്‍ച്ച പരിഹരിക്കുക, പ്രധാന രണ്ട് ഇന്‍ലറ്റ് വാള്‍വുകളുടെ അറ്റകുറ്റപ്പണി എന്നിവയ്‌ക്കാണ് പവര്‍ഹൗസ് അടച്ചിടുന്നത്.
അതേസമയം,. സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് കെഎസ്ഇബി അറിയിച്ചു. ജൂലായില്‍ അധികം ഉല്പാദിപ്പിച്ച വൈദ്യുതി പഞ്ചാബ്, മധ്യപ്രദേശ്, ദഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിരുന്നു.
ഇത് നവംബറില്‍ അഞ്ച് ശതമാനം അധിക വൈദ്യുതി സഹിതം തിരിച്ചു കിട്ടും.
















