പാലക്കാട്: മണ്ണാര്‍ക്കാട് പത്താം ക്ലാസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. മണ്ണാര്‍ക്കാട് മണലടി സ്വദേശി റിയാസിന്റെ മകന്‍ റിസ്വാനാണ് മരിച്ചത്. മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍
മണ്ണാര്‍ക്കാട് ഡിഎച്ച്എസ്എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് റിസ്വാന്‍. മണലടി മസ്ജിദിനോട് ചേര്‍ന്ന ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മസ്ജിദിനോടനുബന്ധിച്ച മതപാഠശാലയിലും കുട്ടി പഠിക്കുന്നുണ്ട്.
സ്‌കൂള്‍ വിട്ട ശേഷം ഇവിടെയെത്തിയ വിദ്യാര്‍ത്ഥിയെ കാണാതായപ്പോള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് മണ്ണാര്‍ക്കാട് പൊലീസ് അറിയിച്ചു.
















