തൃശൂര്‍: പൊലീസില്‍ ജോലി നേടുന്നതിനായുള്ള കായിക പരിശീലനം നടത്തുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം കുറൂട്ടി പറമ്പില്‍ സുരേഷിന്റെ മകള്‍ ആദിത്യ (22) ആണ് മരിച്ചത്.
രാവിലെ തളിക്കുളം ഗവ. വി.ജി.എസ്.എസ്. മൈതാനത്ത് ഓടുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. അടുത്തുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
പൊലീസില്‍ ജോലി നേടുന്നതിനുള്ള കായികപരിശീലനത്തിനിടയായിരുന്നു സംഭവം. കവിതയാണ് മാതാവ്. സഹോദരി: അപര്‍ണ
















