ദോഹ: പാകിസ്ഥാനുമായുള്ള തന്ത്രപരമായ ബന്ധം വികസിപ്പിക്കാന്‍ അമേരിക്ക ശ്രമിക്കുന്നുണ്ടെങ്കിലും അത് ഇന്ത്യയുമായുള്ള ബന്ധത്തെ ഹാനികരമായി ബാധിക്കില്ലെന്ന് യു. എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. ഇത് പക്വവും പ്രായോഗികവുമായ ഒരു വിദേശനയത്തിന്റെ ഭാഗമാണ്. ഇന്ത്യയുമായുള്ള ഞങ്ങളുടെ ബന്ധത്തെയോ സൗഹൃദത്തെയോ അപകടപ്പെടുത്തുന്ന ഒരു കാര്യവും പാകിസ്ഥാനുമായി ചെയ്യുന്നില്ലെന്ന് ഞാന്‍ കരുതുന്നു, ഇന്ത്യയുമായുള്ള ബന്ധം ആഴമേറിയതും ചരിത്രപരവും പ്രധാനപ്പെട്ടതുമാണ്. ആസിയാന്‍ ഉച്ചകോടിക്കായി മലേഷ്യയ്‌ക്കുള്ള യാത്രക്കിടെ മാര്‍ക്കോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അമേരിക്കയ്‌ക്ക് ബന്ധമില്ലാത്ത രാജ്യങ്ങളുമായി ഇന്ത്യയ്‌ക്ക് ബന്ധമുള്ളതുപോലെ, തിരിച്ചും അത് സാധ്യമാണെന്ന് അദ്‌ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം തിങ്കളാഴ്ച ആസിയാന്‍ ഉച്ചകോടിക്കിടെ റൂബിയോ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചനയുണ്ട്.
















