മുംബൈ: വയസ്സ് 77 ഉള്ളപ്പോഴും, പ്രശസ്ത നടിയും ക്ലാസിക്കൽ നർത്തകിയും രാഷ്‌ട്രീയക്കാരിയുമായ ഹേമ മാലിനി, താൻ എങ്ങനെ ആരോഗ്യവും സൗന്ദര്യവും നിലനിർത്തുന്നുവെന്ന് വെളിപ്പെടുത്തുന്നു. ടെലിഗ്രാഫ് പത്രത്തിന് നൽകിയ ഒരു അഭിമുഖത്തിൽ അവർ പറഞ്ഞു: ചെലവേറിയ ദിനചര്യകൾക്ക് പകരം അച്ചടക്കമുള്ള ജീവിതശൈലി, ലളിതമായ ഭക്ഷണക്രമം, ശ്രദ്ധാപൂർവ്വമായ ശീലങ്ങൾ എന്നിവയാണ് ആരോഗ്യത്തിന് കാരണം.
– പതിവ് വ്യായാമം, സമീകൃതാഹാരം, ഉപവാസം, മാനസികാരോഗ്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
– പ്രഭാതങ്ങൾ ശാന്തമായും പോസിറ്റീവായും ആരംഭിക്കുന്നു. ഒരു കപ്പ് കുങ്കുമപ്പൂവ് ചേർത്ത പാൽ, ചായ, കുറച്ച് ലഘു ബിസ്‌കറ്റുകൾ ആണ് കാലത്ത് ആദ്യ ഭക്ഷണം.
– ഒരു ദിവസം രണ്ട് കപ്പ് ചായയേ കുടിക്കൂ.
– പ്രഭാതഭക്ഷണത്തിൽ ഇഡ്ഡലി അല്ലെങ്കിൽ പഴങ്ങൾ പോലുള്ള ലഘുവായ, പരമ്പരാഗത ഭക്ഷണങ്ങൾ.
– ഞായറാഴ്ചകളിൽ മാറ്റമുണ്ട്. രുചിയും പോഷകാഹാരവും സന്തുലിതമാക്കുന്ന തൈരിനൊപ്പം വീട്ടിൽ നിർമ്മിച്ച പനീർ പറാത്തകൾ ആസ്വദിക്കും.
– ശരീരത്തിനും മനസ്സിനും ക്ഷേമത്തിന് ഉപവാസം
ആഴ്ചയിൽ രണ്ടുതവണയുണ്ട്. തിങ്കൾ, വെള്ളി ദിവസങ്ങളിൽ ഉപവാസം അനുഷ്ഠിക്കുന്നു, ശിവനും ദുർഗ്ഗാദേവിക്കുമായി ഈ ദിവസങ്ങൾ സമർപ്പിച്ചിരിക്കുന്നു. – ഈ ദിവസങ്ങളിൽ, പനീർ, വാഴപ്പഴം, ഫ്രഷ് ജ്യൂസ് തുടങ്ങിയ സാത്വിക ഭക്ഷണങ്ങൾ മാത്രമേ കഴിക്കൂ, വളരെ കുറഞ്ഞ അളവിൽ. വൈകുന്നേരം നേരത്തെ ഉപവാസം അവസാനിപ്പിക്കുന്നു. – ഉപവാസം തന്നെ മാനസികമായി ശാന്തമായും ശാരീരികമായും സജീവമായിരിക്കാൻ സഹായിക്കുമെന്ന് അവർ വിശ്വസിക്കുന്നു.
– വീട്ടിൽ ഉണ്ടാക്കുന്ന സസ്യാഹാരമാണ് ഇഷ്ടപ്പെടുന്നത്. രസം, കഡി, ചെറുതായി വേവിച്ച പച്ചക്കറികൾ തുടങ്ങിയ ലളിതമായ വിഭവങ്ങൾ സാധാരണയായി അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുന്നു. – ഗുജറാത്തി, ദക്ഷിണേന്ത്യൻ സസ്യാഹാര വിഭവങ്ങൾ ഇഷ്ടപ്പെടുന്നു.
– ഭക്ഷണക്രമത്തിലെ അച്ചടക്കം
പരമ്പരാഗത അയ്യങ്കാർ കുടുംബത്തിൽ നിന്നുള്ള ഹേമ കർശനമായി പാലിക്കുന്നു. സസ്യാഹാര ജീവിതശൈലി പിന്തുടരുന്നു. മാംസാഹാരം കഴിക്കാറില്ല. തിളപ്പിച്ചതോ, ആവിയിൽ വേവിച്ചതോ, എണ്ണ കുറഞ്ഞതോ ആഹാരമാണിഷ്ടം.
– അമിതഭാരം ഉണ്ടാതിരിക്കാൻ ചോറും ചപ്പാത്തിയും കഴിക്കാറില്ല.
ഹേമ പറയുന്നു:
‘ഞാൻ ഷൂട്ടിംഗിന് പോകുമ്പോൾ, എന്റെ ഉച്ചഭക്ഷണം വീട്ടിൽ നിന്ന് കൊണ്ടുപോകും. ഞങ്ങളുടെ ഒരു പാചകക്കാരൻ ഞങ്ങളുടെ ശൈലിക്കനുസരിച്ച് ഭക്ഷണം ഉണ്ടാക്കുന്നു, രസം വളരെ ഇഷ്ടമാണ്. അൽപ്പം രസമുണ്ടെങ്കിൽ ഭക്ഷണം രസമാണ്…











