അഭിമുഖങ്ങളിലൂടെയും തഗ് മറുപടികളിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് ധ്യാൻ ശ്രീനിവാസൻ . ഇപ്പോഴിതാ മാധ്യമപ്രവർത്തകരുടെ ഒരു ചോദ്യത്തിന് ധ്യാൻ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
അറിയാത്ത കാര്യത്തെക്കുറിച്ച് ഒരു ആരോപണം ആരെങ്കിലും ഉന്നയിച്ചാൽ എങ്ങനെ പ്രതികരിക്കണം എന്നായിരുന്നു ധ്യാനിനോടുള്ള ചോദ്യം. “നമ്മളെക്കുറിച്ച് ആരെങ്കിലും ഒരു ആരോപണം പറഞ്ഞാൽ അത് എഐ ആണെന്ന് പറഞ്ഞാൽ മതി”, എന്നായിരുന്നു ധ്യാൻ ശ്രീനിവാസന്റെ പ്രതികരണം.
ആരോപണങ്ങളെ നേരിടാനുള്ള ഒരു പുതിയ ‘തന്ത്രം’ എന്ന നിലയിലാണ് ധ്യാൻ ഇത് പറഞ്ഞതെങ്കിലും അടുത്തിടെ സമാനമായ ഒരു വിവാദത്തിൽ നടൻ അജ്മൽ അമീർ നൽകിയ വിശദീകരണവുമായി ഇതിനുള്ള ബന്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത്. അടുത്തിടെ അജ്മൽ അമീറിന്റേതെന്ന പേരിൽ ചില വിഡിയോ കോൾ ദൃശ്യങ്ങളും ശബ്ദ സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
ഇക്കഴിഞ്ഞ കുറച്ച് നാളുകളായി മലയാളികൾക്കിടയിലെ ചർച്ചാവിഷയമായിരുന്നു നടൻ അജ്‌മലിന്റെ പേരിൽ പുറത്തിറങ്ങിയ വിഡിയോ ഓഡിയോ കോൾ റെക്കോർഡ്. സംഭവത്തിന് പിന്നാലെ ഇതേ ചുറ്റിപ്പറ്റി നിരവധി വിമർശങ്ങളും ഉയർന്നുവന്നിരുന്നു. ഇതിന് പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി നടൻ അജ്‌മൽ തന്നെ രംഗത്തെത്തുകയുണ്ടായി.
പുറത്ത് വന്ന വീഡിയോ തന്റേതല്ലെന്നും എഐ നിർമിതമാണെന്നുമായിരുന്നു താരത്തിന്റെ വിശദീകരണം. എന്നാൽ ഇതിന് പിപിന്നാലെ നിരവധി പെൺകുട്ടികൾ അജ്‌മൽ തനിക്ക് മെസേജ് അയച്ചതിന്റെ തെളിവുകൾ അടക്കം നിരത്തി രംഗത്തെത്തിയിരുന്നു.
















