ചെന്നൈ: 2011-ല്‍ മധുരയില്‍ നടന്ന രഥയാത്രയ്‌ക്കിടെ ബിജെപി നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ എല്‍.കെ. അദ്വാനിക്കുനേരെ ബോംബാക്രമണം നടത്താന്‍ പദ്ധതിയിട്ട കേസില്‍ തെങ്കാശി ഹനീഫയെ കുറ്റവിമുക്തനാക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. പ്രതികളെ കുറ്റവിമുക്തരാക്കുന്നതിന് വിചാരണക്കോടതി ചില വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും, അവ താരതമ്യേന നിസ്സാരമാണെന്ന് ജസ്റ്റിസ് പി വേല്‍മുരുകന്‍ , ജസ്റ്റിസ് എല്‍ വിക്ടോറിയ ഗൗരി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
പ്രതിയെ കുറ്റവിമുക്തനാക്കിയ ഡിണ്ടിഗലിലെ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ ഉത്തരവിനെതിരെ സിബി-സിഐഡി വിഭാഗത്തിന്റെ പ്രത്യേക അന്വേഷണ സംഘം നല്‍കിയ അപ്പീലാണ് കോടതി ഉത്തരവ്.
















