മലപ്പുറം: സ്‌കൂള്‍വിദ്യാര്‍ത്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മുന്‍ ഹെഡ്മാസ്റ്റര്‍ അബൂബക്കര്‍ സിദ്ദീഖിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പിതാവിനെ കൊലപ്പെടുത്തുമെന്നും കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി വിദ്യാര്‍ത്്ഥിനിയെ ഏറെക്കാലമായി ലൈംഗികമായി ഉപദ്രവിച്ചുകൊണ്ടിരുന്നുവെന്നാണ് കേസ്. കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് കേസെടുത്തതോടെ അബൂബക്കര്‍ ഒളിവില്‍ പോയി.
ഇയാളെ കുറിച്ച് അറിവു ലഭിക്കുകയാണെങ്കില്‍ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനുമായോ സമീപത്തുള്ള മറ്റ് സ്റ്റേഷനുകളുമായോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
















