കോഴിക്കോട് : തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് വൈകിയത് യാത്രക്കാരെ വലച്ചു.
തൃശൂരിനും ഷൊര്‍ണൂരിനും ഇടയില്‍ വച്ചാണ് എന്‍ജിന്‍ തകരാര്‍ ഉണ്ടായത്. തകരാര്‍ പരിഹരിച്ച് യാത്ര തുടര്‍ന്നെങ്കിലും ഏതാനും ട്രെയിനുകള്‍ വൈകിയാണ് ട്രെയിന്‍ ഓടിയത്.
ഷൊര്‍ണൂരില്‍നിന്ന് വേറെ എന്‍ജിന്‍ എത്തിച്ചാണ് ജനശതാബ്ദി യാത്ര തുടര്‍ന്നത്. ഈ ട്രെയിന്‍ കോഴിക്കോട് എത്താന്‍ വൈകിയതിനാല്‍ തിരികെ തിരുവനന്തപുരത്തേക്ക് ഉച്ചയ്‌ക്ക് 1.40ന് പുറപ്പെടേണ്ടിയിരുന്ന ജനശതാബ്ദി എക്‌സ്പ്രസും വൈകി. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേയ്‌ക്കുള്ള ജനശതാബ്ദി മൂന്ന് മണിക്കൂറിലേറെ വൈകിയാണ് ഓടിയത്.
മംഗളൂരുവിലേക്കുള്ള പരശുറാം എക്‌സ്പ്രസും തിരുവനന്തപുരം നോര്‍ത്ത്-ഋഷികേശ് സൂപര്‍ ഫാസ്റ്റ് എക്‌സ്പ്രസും വൈകിയാണ് ഓടിയത്.















