ഇസ്ലാമബാദ് : പാകിസ്ഥാന്‍ പട്ടാളമേധാവി അസിം മുനീറിനെ വെല്ലുവിളിച്ച് താലിബാന്‍. അസിം മുനീര്‍ ആണാണെങ്കില്‍, അമ്മയുടെ മുലപ്പാല്‍ കുടിച്ചിട്ടുണ്ടെങ്കില്‍ കോഹട്ടില്‍ വരൂ എന്നാണ് താലിബാന്‍ നേതാവ് കാസിം വെല്ലുവിളിച്ചത്. അഫ്ഗാന്‍ -പാകിസ്ഥാന്‍ അതിര്‍ത്തിപ്രദേശമായ ഖൈബര്‍ പക്തൂണ്‍ക്വായില്‍ കിടക്കുന്ന പ്രദേശമാണ് കോഹട്ട്. ഒക്ടോബര്‍ എട്ടിന് താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 11 പാകിസ്ഥാന്‍ പട്ടാളക്കാര്‍ കൊലപ്പെട്ടു എന്നാണ് വാര്‍ത്തയുണ്ടായിരുന്നത് എങ്കിലും അത്രയല്ല, 22 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ടിടിപി നേതാവ് കാസിം അവകാശപ്പെട്ടത്.
പാകിസ്ഥാന്‍ 10 കോടി രൂപ തലയ്‌ക്ക് വിലയിട്ട താലിബാന്‍ ഭീകരനാണ് കാസിം. താലിബാനുമായി ബന്ധമുള്ള തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) എന്ന സംഘടനയുടെ നേതാവാണ് കാസിം. “ഒക്ടോബര്‍ എട്ടിന് നിന്റെ 22 സൈനികരെയാണ് ഞങ്ങള്‍ വധിച്ചത്. അവരുടെ കയ്യിലുണ്ടായിരുന്ന ആയുധവും പിടിച്ചെടുത്തു.” -കാസിം പറഞ്ഞു.
ഒക്ടോബര്‍ എട്ടിന് കോഹട്ടില്‍ താലിബാന്‍ നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം നടത്തിയത് നൂര്‍വാലി മഹ്സൂദ് എന്ന ടിടിപി നേതാവിനെ കൊലപ്പെടുത്താനായിരുന്നു പാകിസ്ഥാന്റെ വ്യോമാക്രമണം. ഇപ്പോള്‍ മഹ്സൂദ് തന്നെ തന്റെ പുതിയ വീഡിയോ പുറത്തുവിട്ടതും പാകിസ്ഥാന്റെ ഫീല്‍ഡ് മാര്‍ഷല്‍ അസിംമുനീറിന് നാണക്കേടായി.
















