തിരുവനന്തപുരം: ബി.എസ്.സി നഴ്സിംഗ് കോഴ്സുകള്‍ക്ക് ഒക്ടോബര്‍ 27 ന് നടത്താനിരുന്ന സ്പോട്ട് അലോട്ട്മെന്റ് മാറ്റി. 2025-26 അദ്ധ്യയന വര്‍ഷത്തെ ബി.എസ്.സി നഴ്സിംഗ് കോഴ്സിന് മാത്രം പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്മെന്റ് 29ന് നടത്തും. www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ 27 മുതല്‍ 28 വരെ ഓണ്‍ലൈനായി പുതിയ കോഴ്സ്/കോളേജ് ഓപ്ഷനുകള്‍ സമര്‍പ്പിക്കേണ്ടതാണ്. മുന്‍പ് സമര്‍പ്പിച്ച ഓപ്ഷനുകള്‍ പരിഗണിക്കുന്നതല്ല. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ ഫീസ് ഒടുക്കി അതത് കോളേജുകളില്‍ 30 നകം പ്രവേശനം നേടേണ്ടതാണ്. മുന്‍ അലോട്ട്മെന്റുകള്‍ വഴി പ്രവേശനം നേടിയവര്‍ക്ക് ഈ അലോട്ട്മെന്റില്‍ പങ്കെടുക്കുന്നതിന് പുതിയ തീയതിയിലുള്ള നിരാക്ഷേപപത്രം ആവശ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560361, 362, 363, 364.
















