തിരുവനന്തപുരം: കേരള സ്‌കൂള്‍ കായികമേളയില്‍ തിരുനാവായ നാവാമുകുന്ദ സ്‌കൂളിലെ വിദ്യാര്‍ഥിനി ആദിത്യ അജി വേഗ റാണിയായി.നിവേദ് കൃഷ്ണയാണ് വേഗ രാജാവ് .
പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ 12.11 സെക്കന്‍ഡാണ് ആദിത്യ അജി കുറിച്ചത്. ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ 10.79 സെക്കന്‍ഡാണ് നിവേദ് കൃഷ്ണ ഫിനിഷ് ചെയ്യാനെടുത്തത്. തിരുനാവായ നാവാമുകുന്ദ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ആദിത്യ അജി. നിവേദ് കഴിഞ്ഞതവണ ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയിരുന്നു
100 മീറ്റര്‍ ഫൈനലില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴയില്‍ നിന്നുളള അതുല്‍ കൃഷ്ണ സ്വര്‍ണം നേടി. മീറ്റ് റെക്കോഡോടെ അതുല്‍ കൃഷ്ണ 10.81 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. 1988ല്‍ ജിവി രാജയുടെ രാംകുമാര്‍ നേടിയ റെക്കോഡാണ് അതുല്‍ മറികടന്നത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ കോഴിക്കോട് ജില്ലയിലെ ദേവനന്ദ സ്വര്‍ണം നേടി. സെന്റ് ജോസഫ് എച്ച് എസ് പുല്ലൂരാംപാറയിലെ വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ.















