കൊച്ചി: ക്ഷേത്രത്തില്‍ ദീപാരാധന വേളയില്‍ മദ്യപിച്ചെത്തി ഇടയ്‌ക്ക കൊട്ടിയ ജീവനക്കാരന് സസ്‌പെന്‍ഷന്‍.എറണാകുളം വളഞ്ഞമ്പലം ക്ഷേത്ര ജീവനക്കാരന്‍ ദിലീപ് കുമാറിനെതിരെയാണ് നടപടി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാധാരമായ സംഭവം .
ദീപാരാധന വേളയില്‍ മദ്യപിച്ചെത്തി ശ്രീകോവിലിന് മുന്‍പില്‍ ഉണ്ടായിരുന്ന ഇടയ്‌ക്ക എടുത്ത് കൊട്ടുക മാത്രമല്ല ക്ഷേത്രത്തിലെ ശംഖ് എടുത്ത് ഊതുകയും ചെയ്തു.ക്ഷേത്രത്തിലെ ജീവനക്കാരും ഭക്തരും ഇത് ചോദ്യം ചെയ്തു. തുടര്‍ന്ന് സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
പിന്നാലെയാണ് ഇയാളെ സസ്പന്‍ഡ് ചെയ്തത്. നാല് മാസ് മുമ്പും സമാനമായ കുറ്റത്തിന് ദിലീപ് കുമാറിനെ സ്പെന്‍ഡ് ചെയ്തിരുന്നു.
















