തിരുവനന്തപുരം : കഴക്കൂട്ടത്ത് റോഡിനു കുറുകെ കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
കാര്യവട്ടം യൂണിവേഴ്‌സിറ്റി കാമ്പസിലെ താത്ക്കാലിക ജീവനക്കാരി, കാട്ടായിക്കോണം തെക്കതില്‍ ബി.എസ് ഭവനില്‍ പ്രീത (42) ആണ് മരിച്ചത്. കഴക്കൂട്ടം-പോത്തന്‍കോട് റോഡില്‍ കാട്ടായിക്കോണം നരിക്കല്‍ ജംഗ്ഷനില്‍ കഴിഞ്ഞ വെള്ളിയാഴ്‌ച്ച വൈകിട്ടായിരുന്നു അപകടം. ജോലി കഴിഞ്ഞ് ബസിറങ്ങി റോഡിനു കുറുകെ കടക്കുമ്പോള്‍ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചികില്‍സയില്‍ കഴിയവെയാണ് അന്ത്യം.
















