മലയാളം ബിഗ് ബോസ് സീസൺ 7 ൽ വിജയകരമായി 11 ആഴ്ചകൾ പിന്നിടുമ്പോൾ, അവസാനമായി പുറത്തായത് വേദ് ലക്ഷ്മിയാണ്. വൈൽഡ് കാർഡ് എൻട്രിയായിട്ടാണ് ലക്ഷ്മി ഹൗസിലെത്തിയത്. ശേഷിക്കുന്ന 9 മത്സരാർത്ഥികളാണ് ഷോയിൽ ഇപ്പോൾ തുടരുന്നത്. ബിഗ് ബോസ് വീട്ടിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ലക്ഷ്മി. ഇപ്പോൾ ബിഗ്‌ബോസ് വീടിനുള്ളിൽ ഉള്ളവരിൽ രണ്ടുപേർ ഫേക്ക് ആണെന്നാണ് ലക്ഷ്മിയോട് അഭിപ്രായം.
പുരുഷന്മാരിൽ ഷാനവാസും, സ്ത്രീകളിൽ അനുമോളുമാണ് ബിഗ് ബോസ് വീട്ടിൽ ഏറ്റവും ഫേക്ക്. തുടക്കസമയത്ത് അനുവിനോട് സംസാരിക്കുമ്പോൾ, അവളെ കുറിച്ച് എന്താണ് പറയാനുള്ളത്, അനുവിന്റെ നാട്ടിലെ കാര്യങ്ങൾ, അവൾ ഇങ്ങനെയാണ് വളർന്നു വന്നത്, അനു ചെയ്യുന്ന നന്മ, അങ്ങനെയൊക്കെവെച്ച് യൂസ് ചെയ്യുന്നത് കണ്ടിട്ടുണ്ട്.
തുടക്കത്തിൽ എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു, എവിടെയാണോ ക്യാമറ അവിടെ പോയി നിന്ന് സംസാരിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഷാനവാസ് ഇടുന്ന മൈക്രോ എക്സ്പ്രഷൻസ് വെച്ചിട്ടാണ് അങ്ങനെ പറയുന്നത്. രണ്ട് പേരും ആക്ടേഴ്‌സ് ആയതുകൊണ്ടാവും ഫേക്ക്നസ് രണ്ടുപേർക്കും കുറച്ച് കൂടുതാലായിട്ടുണ്ട്.
ആളുകൾ എന്നെ കുറിച്ച് പറയുന്നത് എന്താണെന്ന് ഞാൻ കെയർ ചെയ്യാറില്ല. എന്റെ നിലപാടുകൾ ഇപ്പോഴും ഞാൻ ബിഗ് ബോസ്സിൽ പറഞ്ഞിട്ടുണ്ട്. ഞാൻ മിണ്ടാതെ ഇരുന്നിട്ടില്ല. അനീഷുമായി നല്ല ഫ്രണ്ട്ഷിപ്പ് ഒന്നുമില്ല. അയാളെ കുറിച്ച് അറിയണം എന്നുണ്ടായിരുന്നു. വീട്ടിൽ അത്യാവശ്യം കാർന്നോര് കളിച്ച് നടക്കുന്ന ക്യാരക്ടർ ആണ് എന്റെ. ബിഗ് ബോസ്സിൽ ഞാൻ അതൊന്നും ചെയ്തിട്ടില്ല. വീട്ടിൽ ഞാൻ ഇതിന്റെ അപ്പുറം ചെയ്യുന്ന ആളാണ്.”











