തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു. ഇന്ന് പവന് 2480 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 93,280 രൂപയാണ്. 310 രൂപ കുറഞ്ഞ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 11660 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 9590 രൂപയാണ്. ഒരു ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 7470 രൂപയാണ്.
ഒരു ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 4820 രൂപയാണ്.ഇന്നലെ രാവിലെ സർവകാല റെക്കോർഡിലായിരുന്നു സ്വർണ്ണവില. എന്നാൽ ഉച്ചയ്‌ക്ക് ശേഷം വില കുത്തനെ കുറഞ്ഞു. 1600 രൂപയാണ് പവന് ഒറ്റയടിക്ക് കുറഞ്ഞത്. ഇന്നത്തെ വിലക്കുറവും കൂടി നോക്കിയാൽ രണ്ട് ദിവസത്തിനിടെ പവന്റെ വില 4,080 രൂപ കുറഞ്ഞു. വെള്ളിയുടെ വിലയും 5 രൂപ കുറഞ്ഞു. വെള്ളിയുടെ വില 175 രൂപയായി.
അന്താരാഷ്‌ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.















