പത്തനംതിട്ട: പന്തളം രാജകുടുംബാംഗം കൈപ്പുഴ മാളിക കൊട്ടാരത്തില്‍ വിശാഖം നാള്‍ രാജരാജ വര്‍മ്മ (രാജീവന്‍,67) അന്തരിച്ചു. ആശൂലം ആയതിനാല്‍ പന്തളം വലിയകോയിക്കല്‍ ധര്‍മ്മ ശാസ്താ ക്ഷേത്രം അടച്ചു. ശുദ്ധി ക്രിയകള്‍ക്കു ശേഷം നവംബര്‍ 1 ന് തുറക്കും.
പരേതയായ രേവതി നാള്‍ ലക്ഷ്മി തമ്പുരാട്ടിയുടെയും പരേതനായ കോളശ്ശേരി ജാതവേദന്‍ നമ്പൂരിയുടെയും മകനാണ് രാജ രാജ വര്‍മ്മ. ഭാര്യ :ശോഭന, മക്കള്‍ :രാഖി പി. വര്‍മ്മ, രശ്മി പി. വര്‍മ്മ. മരുമക്കള്‍ : മനോജ് വര്‍മ്മ (തിരുവല്ല), സജീവ് (കോട്ടയം എ ആര്‍ ക്യാമ്പ് എഎസ്‌ഐ).
















