ടോക്കിയോ : ജപ്പാന്‍ പാര്‍ലമെന്റ് രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി തീവ്ര കണ്‍സര്‍വേറ്റീവായി അറിയപ്പെടുന്ന സനേ തകായിച്ചിയെ തിരഞ്ഞെടുത്തു.
ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എല്‍ഡിപി) നേതാവായ സനേ(64) എതിരാളി കോണ്‍സ്റ്റിറ്റിയൂഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ യോഷിഹിക്കോ നോഡയെ 149ന് എതിരെ 237വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അധികാരത്തിലെത്തിയത്. സര്‍ക്കാരില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം വളരെ കുറവുള്ള ഒരു രാജ്യത്ത് സനേയുടെ തിരഞ്ഞെടുപ്പ് ഒരു നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു. എന്നാല്‍ ദുര്‍ബലമായ സഖ്യത്തിലാണ് അവര്‍ അധികാരത്തിലെത്തുന്നത്.
അടുത്തയാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജപ്പാന്‍ സന്ദര്‍ശിക്കാനിരിക്കെയാണ് പുതിയ പ്രധാനമന്ത്രി അധികാരമേറ്റത്.













