മുംബൈ : ദീപാവലി ആഘോഷക്കാലത്ത് ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയത് ഒരു ലക്ഷം കോടിയുടെ സ്വര്‍ണ്ണമെന്ന് കണക്ക്.
സ്വര്‍ണ്ണത്തിന് പവന് 94000 രൂപ വരെയുള്ള പൊള്ളുന്ന വിലയായിട്ടും സ്വര്‍ണ്ണവില്‍പന ദീപാവലിക്കാലത്ത് വര്‍ധിച്ചു. കഴിഞ്ഞ ദീപാവലക്കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പനയില്‍ 25 ശതമാനം കുതിപ്പാണ് ഉണ്ടായത്.
ദീപാവലിക്കാലത്ത് ജിഎസ് ടി വെട്ടിക്കുറച്ചതുമൂലമുള്ള ആനുകൂല്യം വില്‍പനയില്‍ പ്രതിഫലിച്ചു. മൊത്തത്തില്‍ ഈ ദീപാവലിക്കാലത്ത് മാത്രം ചരക്ക് വില്‍പന 5.4 ലക്ഷം കോടി രൂപ കവിഞ്ഞതായി പറയുന്നു.
















