കോഴിക്കോട്: താമരശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്‌കരണത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് 10 വാഹനങ്ങള്‍ പൂര്‍ണമായി കത്തി നശിച്ചു. രണ്ട് വാഹനങ്ങള്‍ എറിഞ്ഞും അടിച്ചും തകര്‍ത്തു.
ഫാക്ടറിയിലെ തീ നാല് മണിക്കൂറിലേറെ കഴിഞ്ഞാണ് പൂര്‍ണമായും കെടുത്തിയത്. മുക്കം, നരിക്കുനി ഫയര്‍ ഫോഴ്‌സ് ആണ് തീ കെടുത്തിയത്. ഒമ്പത് ലോറികളും ഒരു ഓട്ടോയും മൂന്ന് ബൈക്കുകളുമാണ് കത്തി നശിച്ചത്.മൂന്ന് ലോറികള്‍ പ്രതിഷേധക്കാര്‍ തല്ലി തകര്‍ത്തു.
താമരശേരി യില്‍ യൂത്ത് കോണ്‍ഗ്രസ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ഓമേശരി പഞ്ചായത്തിലെ വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ്, താമരശേരി പഞ്ചായത്തിലെ വെഴുപ്പൂര്‍ കുടുക്കിലുമ്മാരം, കരിങ്ങമണ്ണ , അണ്ടോണ, കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ് കരിമ്പാലക്കുന്ന്, കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ പൊയിലങ്ങാടി, ഓര്‍ങ്ങട്ടൂര്‍, മാനിപുരം എന്നീ വാര്‍ഡുകളില്‍ ബുധനാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
സംഘര്‍ഷത്തില്‍ കോഴിക്കോട് റൂറല്‍ എസ്പി ഉള്‍പ്പെടെ നിരവധി പൊലീസുകാര്‍ക്കും സമരക്കാര്‍ക്കും പരിക്കേറ്റു. കല്ലേറില്‍ താമരശേരി എസ് എച്ച് ഒ ഉള്‍പ്പെടെയുള്ളവര്‍ക്കും പരിക്കേറ്റു. സംഘര്‍ഷത്തെതുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാര്‍ക്കുനേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. സ്ത്രീകളടക്കം സ്ഥലത്ത് പ്രതിഷേധിച്ചു. അമ്പായത്തോടിലെ ഫ്രഷ് കട്ട് ഫാക്ടറിക്കെതിരെ ഏറെ നാളായി സമരത്തിലാണ് നാട്ടുകാര്‍.ഇവിടെ നിന്നു വമിക്കുന്ന ദുര്‍ഗന്ധം മൂന്ന് പഞ്ചായത്തുകളിലെ ജനജീവിത്തെ ദുസഹമാക്കുന്നു എന്നാണ് പരാതി.
















