സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നേരിയ കുറവുണ്ടായിരുന്ന വിപണിയിൽ ഇന്ന് വമ്പൻ കുതിച്ചുച്ചാട്ടമാണ് ഉണ്ടായത്. 1520 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. ഇതോടെ വീണ്ടും സർവ്വകാല റെക്കോർഡിലെത്തിയിരിക്കുകയാണ് വിപണി.97,360 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്. ഒക്ടോബർ 17നും സ്വർണവില ഇതേ നിരക്കിലെത്തിയിരുന്നു.
ദീപാവലിക്ക് ശേഷം സ്വർണവില കുറയുമോ എന്നാണ് ആഭരണം വാങ്ങാനായി കാത്തിരിക്കുന്നവരുടെ ആകാംക്ഷ.ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 12,170 രൂപയാണ് നൽകേണ്ടത്. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ 7000 രൂപയുടെ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായിട്ടുള്ളതെന്നും ശ്രദ്ധേയമാണ്.
പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഓരോ ദിവസം കഴിയുന്തോറു സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാർ.
















