Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

യുപിഎസ്സി: വിശ്വാസ്യത, സമഗ്രത, മികവ് എന്നിവയുടെ പൈതൃക പ്രതീകം

ഡോ. അജയ് കുമാര്‍ by ഡോ. അജയ് കുമാര്‍
Oct 20, 2025, 09:36 am IST
in Main Article

ഭാരതം റിപ്പബ്ലിക്കായതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, രാജ്യത്തിന്റെ ജനാധിപത്യ യാത്രയിലെ നിര്‍ണായക നിമിഷം അടയാളപ്പെടുത്തിക്കൊണ്ട്, യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്സി) സ്ഥാപിതമായതിന്റെ നൂറാം വാര്‍ഷികത്തിലേക്ക് പ്രവേശിക്കുകയാണ്. ഭാരതത്തിലെ ബൃഹത്തായ ഭരണ ദൗത്യം നിര്‍വഹിക്കുന്ന സിവില്‍ സര്‍വീസുകള്‍ക്കിടയില്‍, കഴിവിനനുസരിച്ച് തിരഞ്ഞെടുക്കപ്പെടുന്ന അധികാര വ്യവസ്ഥയുടെ സംരക്ഷകസ്ഥാപനമായും, ഭരണഘടനാ സ്ഥാപനമായും നമ്മുടെ പൂര്‍വ്വികര്‍ പബ്ലിക് സര്‍വീസ് കമ്മിഷനുകളെ (പിഎസ്സി) വിഭാവനം ചെയ്തിരുന്നു. അതനുസരിച്ച്, കേന്ദ്ര സിവില്‍ സര്‍വീസസിലെ ഉദ്യോഗസ്ഥരെ നിയമിക്കല്‍, സ്ഥാനക്കയറ്റം നല്‍കല്‍, അച്ചടക്ക പാലന നടപടികള്‍ സൃഷ്ടിക്കല്‍ എന്നിവയില്‍ യുപിഎസ്സിക്ക് നിര്‍ണായക അധികാരമാണ് നല്‍കിയത്. അതിനാല്‍, കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലുള്ള യുപിഎസ്സിയുടെ പരിണാമഗാഥ കേവലം സ്ഥാപനപരമായ ചരിത്രരേഖ മാത്രമല്ല, നീതി, വിശ്വാസം, സമഗ്രത എന്നിവയിലുള്ള ഭാരതത്തിന്റെ ആഴത്തിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനം കൂടിയാണ്.

ഉന്നത സിവില്‍ സര്‍വീസുകളിലേക്കുള്ള റിക്രൂട്ട്മെന്റിന് മേല്‍നോട്ടം വഹിക്കുന്നതിനുള്ള സ്വതന്ത്ര കമ്മിഷന്‍ എന്ന ആശയം ഭരണഘടനാ നിര്‍മ്മാണത്തിന് മുമ്പുതന്നെ വളരെ ശക്തമായിരുന്നു. ലീ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ (1924) പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്: ”ജനാധിപത്യ സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നിടത്തെല്ലാം, കാര്യക്ഷമമായ സിവില്‍ സര്‍വീസ് ഉറപ്പാക്കുന്നതിന്, വ്യക്തിപരമായ സ്വാധീനങ്ങളില്‍ നിന്നും കഴിയുന്നത്ര അതിനെ സംരക്ഷിക്കണം. ഏത് രാഷ്‌ട്രീയ സ്വഭാവമുള്ള സര്‍ക്കാരുകള്‍ക്കും നയങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുന്ന വിധത്തില്‍ നിഷ്പക്ഷവും കാര്യക്ഷമവുമായ സംവിധാനമായി വിജയകരമായി പ്രവര്‍ത്തിക്കുന്നതിന് സിവില്‍ സര്‍വീസുകള്‍ക്ക് അത്യന്താപേക്ഷിതമായ സ്ഥിരതയും സുരക്ഷയും നല്‍കേണ്ടത് അത്യാവശ്യമാണെന്ന് അനുഭവം തെളിയിച്ചിട്ടുണ്ട്”. അതിനുശേഷം, ഭരണഘടനാ നിര്‍മാണസഭയിലെ നേതാക്കളും സ്വതന്ത്ര പിഎസ്സികള്‍ എന്ന ആശയത്തെ പിന്തുണച്ചു. സര്‍ക്കാരുകള്‍ മാറിയാലും ഭരണസംവിധാനം നിഷ്പക്ഷവും പ്രൊഫഷണല്‍ സ്വഭാവമുള്ളതും ഭരണഘടനാ ധാര്‍മ്മികതയില്‍ അടിയുറച്ചതുമായി തുടരണമെന്ന് അവര്‍ വാദിച്ചു. സിവില്‍ സര്‍വീസുകളിലേക്കുള്ള റിക്രൂട്ട്മെന്റ് പൂര്‍ണ്ണമായും എക്‌സിക്യൂട്ടീവിന്റെ വിവേചനാധികാരത്തിന് വിടാന്‍ കഴിയില്ലെന്ന് വ്യക്തമായ ബോധ്യത്തോടെ വാദിച്ചു. കാരണം അത്തരമൊരു ക്രമീകരണം രാഷ്‌ട്രീയവത്കരണത്തിനും പൊതുജന വിശ്വാസത്തില്‍ തകര്‍ച്ചയും സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് അവര്‍ക്ക് ഉത്തമ ബോധ്യം ഉണ്ടായിരുന്നു.

അതിനാല്‍, ഭരണഘടനയുടെ പതിനാലാം ഭാഗം, അനുഛേദം 315 മുതല്‍ 323 വരെയായി, യൂണിയന്‍, സംസ്ഥാന പിഎസ്സികള്‍ക്ക് പ്രത്യേക പദവി, അതിന്റെ സ്ഥാപകര്‍ നല്‍കി. അവയുടെ സ്വാതന്ത്ര്യവും സ്വയംഭരണവും സംരക്ഷിക്കുന്നതിനും, നിയമനം, സ്ഥാനക്കയറ്റം, അച്ചടക്ക നടപടികള്‍ എന്നിവ ഭയരഹിതമായും നിഷ്പക്ഷമായും നടപ്പില്‍ വരുത്തുന്നു എന്നത് ഉറപ്പാക്കുന്നതിനുമാണ് ഇത് ചെയ്തത്. കഴിവ്, വിശ്വാസ്യത, സമഗ്രത എന്നീ തത്വങ്ങള്‍ മുറുകെപ്പിടിച്ച് ഈ സ്ഥാപനം തലയുയര്‍ത്തി നില്‍ക്കണം എന്ന സ്ഥാപക നേതാക്കളുടെ കാഴ്ചപ്പാടിന്റെ തെളിവാണിത്.

സിവില്‍ സര്‍വീസ് റിക്രൂട്ട്മെന്റിനായുള്ള തുറന്ന മത്സര പരീക്ഷ 1850-കളില്‍ ആരംഭിച്ചിരുന്നു. ബ്രിട്ടീഷ് സിവില്‍ സര്‍വീസ് കമ്മീഷന്‍ ആ പരീക്ഷകള്‍ ലണ്ടനിലാണ് നടത്തിയിരുന്നത്. ബ്രിട്ടീഷ് സിവില്‍ സര്‍വീസിനുള്ള മത്സര പരീക്ഷയ്‌ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ്തന്നെ ഇന്ത്യന്‍ സിവില്‍ സര്‍വീസിനുള്ള മത്സര പരീക്ഷകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വിദേശത്ത് വെച്ച് നടത്തപ്പെട്ട ഈ പരീക്ഷകള്‍ ഉദ്യോഗാര്‍ത്ഥികളെ ബാധിച്ചു. എന്നിരുന്നാലും, ബുദ്ധിമുട്ടുകള്‍ക്കിടയിലും, ചില ഭാരതീയര്‍ ഐസിഎസില്‍ പ്രവേശിക്കുകയും ഭാരതത്തിന്റെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് ഗണ്യമായ സംഭാവന നല്‍കുകയും ചെയ്തു. ഐസിഎസില്‍ പ്രവേശിച്ച ആദ്യ ഭാരതീയനായ സത്യേന്ദ്രനാഥ് ടാഗോര്‍ (1863), ആര്‍.സി. ദത്ത് (1869), സുരേന്ദ്രനാഥ് ബാനര്‍ജി (1869) തുടങ്ങിയവര്‍ ആദ്യകാലങ്ങളില്‍ ഇത്തരത്തില്‍ സിവില്‍ സര്‍വീസില്‍ പ്രവേശനം നേടിയവരായിരുന്നു. ഇംഗ്ലണ്ടിലും ഭാരതത്തിലും ഒരേസമയം പരീക്ഷ നടത്തണമെന്ന ഇന്ത്യന്‍ നേതൃത്വത്തിന്റെ നിരന്തര ആവശ്യം ഭരണാധികാരികള്‍ ചെവിക്കൊണ്ടിരുന്നില്ല. ഒന്നാം ലോകയുദ്ധത്തിനുശേഷം ജനസംഖ്യാ സന്തുലിതാവസ്ഥയ്‌ക്ക് അനുസൃതമായ ചില മാറ്റങ്ങള്‍ ദൃശ്യമായെങ്കിലും, സിവില്‍ സര്‍വീസുകള്‍ അധിനിവേശ നയത്തിന്റെ ഉപകരണമായിത്തന്നെ തുടര്‍ന്നു.

എന്നാല്‍, ഭാരതത്തിലെ സ്വതന്ത്ര പബ്ലിക് സര്‍വീസ് കമ്മിഷനെക്കുറിച്ചുള്ള ആദ്യ പരാമര്‍ശം 1919 ലെ ഇന്ത്യാ ഗവണ്‍മെന്റ് ആക്ടിലാണ് ഉണ്ടായത്. 1924 ലെ ലീ കമ്മിഷന്റെ ശുപാര്‍ശകളെ തുടര്‍ന്ന് 1926 ഒക്ടോബര്‍ 1ന് പബ്ലിക് സര്‍വീസ് കമ്മിഷന്‍ എന്ന പേരില്‍ ഇത് സ്ഥാപിതമായി. തുടക്കത്തില്‍ സര്‍ റോസ് ബാര്‍ക്കരുടെ നേതൃത്വത്തില്‍ കോളനിവാഴ്ച ജാഗ്രതയോടെ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ഈ സ്ഥാപനത്തിന് പരിമിതമായ പ്രവര്‍ത്തനങ്ങളേ ഉണ്ടായിരുന്നുള്ളൂ. 1935 ല്‍, ഇത് ഫെഡറല്‍ പബ്ലിക് സര്‍വീസ് കമ്മിഷനായി പുനര്‍സംഘടിപ്പിക്കപ്പെട്ടു. ഭരണത്തില്‍ ഭാരതീയര്‍ക്ക് കൂടുതല്‍ പങ്ക് നല്‍കുന്നതില്‍ നിര്‍ണായക ചുവടുവയ്‌പ്പായിരുന്നു ഇത്. 1950 ല്‍ ഇന്ത്യ റിപ്പബ്ലിക് ആയതോടെ, ഇത് യുപിഎസ്‌സി എന്ന നിലയില്‍ ഇന്നത്തെ ഭരണഘടനാ പദവി നേടി. ഈ ചരിത്രപരമായ പരിണാമം ഭരണപരമായ തുടര്‍ച്ചയെ മാത്രമല്ല, ഭാരതത്തിന്റെ സ്വന്തം ജനാധിപത്യ സ്ഥാപനങ്ങളിലുള്ള വര്‍ദ്ധിച്ച ആത്മവിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നു. ആദ്യകാലങ്ങളില്‍ ഏതാനും ചില പരീക്ഷകള്‍ നടത്തിയ ഇടത്തുനിന്ന് തുടങ്ങി യുപിഎസ്സി ഇന്ന് അഭിമാനകരമായ സിവില്‍ സര്‍വീസസ് പരീക്ഷ മുതല്‍ എന്‍ജിനീയറിങ്, ഫോറസ്റ്റ്, മെഡിക്കല്‍, സ്റ്റാറ്റിസ്റ്റിക്കല്‍, മറ്റ് സേവനങ്ങള്‍ തുടങ്ങിയ പ്രത്യേക സേവന മേഖലകള്‍ വരെയുള്ള വിശാലവും വൈവിധ്യപൂര്‍ണ്ണവുമായ നിയമന നടപടികള്‍ കൈകാര്യം ചെയ്യുന്നു.

യുപിഎസ്സിയുടെ ചരിത്രം അതിന്റെ അടിത്തറയാണെങ്കില്‍, വിശ്വാസ്യത, സത്യസന്ധത, നീതി എന്നീ തത്വങ്ങളാണ് അതിന്റെ സ്തംഭങ്ങള്‍. ദശാബ്ദങ്ങളായി, ദശലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ കമ്മിഷനില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുണ്ട്. വിജയവും പരാജയവും അവരുടെ കഴിവിനെ മാത്രം ആശ്രയിച്ചിരിക്കുന്നുവെന്ന് അവര്‍ക്ക് വിശ്വാസമുണ്ട്. ഈ വിശ്വാസം കേവലം യാദൃച്ഛികമല്ല. നടപടിക്രമങ്ങളിലെ സുതാര്യത, മൂല്യനിര്‍ണ്ണയത്തിലെ നിഷ്പക്ഷത, ദുരുപയോഗത്തിനെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എന്നിവയിലൂടെ നിരന്തര പരിശ്രമത്തിലൂടെയാണ് ഇത് കെട്ടിപ്പടുത്തത്. ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നത് മുതല്‍ രാജ്യത്തുടനീളമുള്ള കേന്ദ്രങ്ങളില്‍ സുരക്ഷിതമായ പരീക്ഷ നടത്തിപ്പ് വരെയുള്ള നടപടികളിലൂടെ പരീക്ഷയുടെ വിശ്വാസ്യത അങ്ങേയറ്റം കര്‍ശനമായി സംരക്ഷിക്കപ്പെടുന്നു. രഹസ്യാത്മകത അതിന്റെ പ്രക്രിയകളുടെ കാതലാണ്. ഇത് രാജ്യത്തിന്റെ ആകെ വിശ്വാസം നേടി, സ്ഥാപനത്തെ ഇന്നത്തെ നിലയിലേക്ക് നയിച്ചു. സ്ഥാപനത്തെ രാഷ്‌ട്രീയമോ ബാഹ്യമോ ആയ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് സംരക്ഷിക്കുക, രഹസ്യസ്വഭാവം നിലനിര്‍ത്തുക, വിജയിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഏറ്റവും കഴിവുള്ളവരില്‍ ഒരാളാണെന്ന് ഉറപ്പാക്കുക എന്നിവയാണ് സത്യസന്ധത എന്നതിലൂടെ ഈ സ്ഥാപനം അര്‍ത്ഥമാക്കുന്നത്. നഗരങ്ങളിലോ ഗ്രാമങ്ങളിലോ, മുന്നാക്ക അവസ്ഥയില്‍ ഉള്ളവരോ പിന്നാക്കാവസ്ഥയിലുള്ളവരോ, ഇംഗ്ലീഷില്‍ പ്രാവീണ്യമുള്ളവരോ അല്ലാത്തവരോ തുടങ്ങി എല്ലാ പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തുല്യ അവസരം നല്‍കുക എന്നതാണ് നീതി എന്നതിന്റെ അര്‍ത്ഥം. നമ്മുടേത് പോലെ വൈവിധ്യമാര്‍ന്ന, അസമത്വങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്ത്, യുപിഎസ്സി പരീക്ഷകള്‍ യഥാര്‍ത്ഥ ‘ഫീല്‍ഡ് തല’ പരീക്ഷയായി കണക്കാക്കപ്പെടുന്നു എന്നത് തന്നെ സ്വതന്ത്ര ഭാരതത്തിന്റെ അഭിമാനകരമായ നേട്ടങ്ങളിലൊന്നാണ്.

യുപിഎസ്സി നിയമന പ്രക്രിയ കാലത്തിനനുസരിച്ച് പരിണമിച്ചിട്ടുണ്ട്. പരീക്ഷാ രീതികളില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്: 1979-ല്‍ സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ ആരംഭിച്ചത്; സിലബസുകളുടെ ആനുകാലിക പരിഷ്‌കരണം; ഒരു എത്തിക്സ് പേപ്പറിന്റെയും സിവില്‍ സര്‍വീസസ് അഭിരുചി പരീക്ഷയുടെയും അവതരണം എന്നിവ അവയില്‍ ചിലതാണ്. ഈ പരിഷ്‌കാരങ്ങള്‍ ഓരോന്നും കൊണ്ടുവന്നത് ധാരാളം ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷമാണ്. തിരഞ്ഞെടുക്കപ്പെട്ട സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അറിവുള്ളവരാകുക മാത്രമല്ല, സമകാലിക ഭരണം ആവശ്യപ്പെടുന്ന ശേഷിയും സത്യസന്ധതയും ഉള്ളവരാകാനും ഇത് വഴിയൊരുക്കുന്നു.

സമര്‍പ്പണം, സ്ഥിരോത്സാഹം, രാജ്യത്തെ സേവിക്കാനുള്ള സ്വപ്‌നം എന്നിവയാല്‍ പ്രചോദിതരായി ഓരോ വര്‍ഷവും മുന്നോട്ട് വരുന്ന ആയിരക്കണക്കിന് യുവാക്കളാണ് യുപിഎസ്സിയുടെ റിക്രൂട്ട്മെന്റ് യാത്രയുടെ കാതല്‍. ഒരുകാലത്ത് ഉന്നത നഗര കേന്ദ്രങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുത്ത ചുരുക്കം ചിലരുടെ മാത്രം ആധിപത്യത്തില്‍ നടന്ന സിവില്‍ സര്‍വീസ് പരീക്ഷ, ഇന്ന് ഭാരതത്തിലെ ഏറ്റവും വിദൂരവും പിന്നാക്കം നില്‍ക്കുന്നതുമായ പ്രദേശങ്ങള്‍ ഉള്‍പ്പെടെ, മിക്കവാറും എല്ലാ ജില്ലകളില്‍ നിന്നുമുള്ള ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിക്കുന്നു. ഈ അസാധാരണ വൈവിധ്യം ‘ഭാരത സ്വപ്‌ന’ത്തിന്റെ യഥാര്‍ത്ഥ അന്തസത്തയായ, കഴിവ്, കഠിനാധ്വാനം, പ്രതിജ്ഞാബദ്ധത എന്നിവ എല്ലാവര്‍ക്കും അവസരങ്ങളുടെ വാതിലുകള്‍ തുറക്കുമെന്ന വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു.

ലോകത്തിലെ ഏറ്റവും വലുതും സങ്കീര്‍ണ്ണവുമായ മത്സര പരീക്ഷയായ സിവില്‍ സര്‍വീസ് പരീക്ഷ, വര്‍ഷം തോറും വളരെ കൃത്യതയോടും സ്ഥിരതയോടും കൂടി നടത്തുന്നതില്‍ യുപിഎസ്സി ഏറെ അഭിമാനിക്കുന്നു. പ്രിലിമിനറി പരീക്ഷയ്‌ക്ക് ഏകദേശം 1012 ലക്ഷം അപേക്ഷകരില്‍ നിന്ന് ആരംഭിക്കുന്ന നടപടിക്രമത്തില്‍, മെയിന്‍ പരീക്ഷയ്‌ക്കുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 48 വിഷയങ്ങളില്‍ നിന്ന് അവര്‍ക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് ഇംഗ്ലീഷിലോ ഭരണഘടന പ്രകാരം അംഗീകരിക്കപ്പെട്ട 22 ഭാഷകളില്‍ ഏതെങ്കിലുമൊന്നിലോ ഉത്തരങ്ങള്‍ എഴുതാനുള്ള അവസരം ഉണ്ട്. തുടര്‍ന്ന് വിവിധ വിഷയങ്ങള്‍ തെരഞ്ഞെടുത്തു പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികളെ ഒരൊറ്റ മെറിറ്റ് അധിഷ്ഠിത റാങ്കിംഗ് സംവിധാനത്തിലേക്ക് യുപിഎസ്സി ക്രമപ്പെടുത്തുന്നു. ഈ നടപടി വിപുലതയിലും സങ്കീര്‍ണ്ണതയിലും ലോകത്തെ മറ്റേതൊരു പരീക്ഷയെക്കാളും തനതായ രീതിയായാണ് വിലയിരുത്തപ്പെടുന്നത്.

യുപിഎസ്സിയുടെ ശതാബ്ദി ആഘോഷിക്കുമ്പോള്‍, അതിന്റെ ശ്രദ്ധേയമായ വിജയത്തിന് പിന്നിലെ വാഴ്‌ത്തപ്പെടാത്ത നായകരെ (കമ്മിഷന്റെ നട്ടെല്ലായി മാറുന്ന ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവരെയും മൂല്യനിര്‍ണയ വിദഗ്ധരെയും) ആദരിക്കുന്നതും അതുപോലെ പ്രാധാന്യം അര്‍ഹിക്കുന്നു. ഇവര്‍ രാജ്യത്തെ ഏറ്റവും മികച്ച അക്കാദമിക് പ്രതിഭകളും വിദഗ്ധരുമാണ്. ഓരോരുത്തരും അവരവരുടെ വിഷയത്തില്‍ അഗ്രഗണ്യരാണ്. എന്നാല്‍ അവര്‍ അംഗീകാരമോ ജനശ്രദ്ധയോ ആഗ്രഹിക്കാതെ സമര്‍പ്പണത്തോടെ നിശബ്ദ സേവനം ചെയ്യുന്നു. അവരുടെ സൂക്ഷ്മമായ പ്രവര്‍ത്തനം, നിഷ്പക്ഷമായ വിധിനിര്‍ണ്ണയം, മികവിനോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധത എന്നിവയാണ് യുപിഎസ്സിയ്‌ക്ക് നീതിയുക്തവും സുതാര്യവും ശക്തവുമായ രീതിയില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ നടത്താനുള്ള കഴിവിന്റെ അടിസ്ഥാനമാകുന്നത്.

യുപിഎസ്സിയുടെ നിതാന്ത ലക്ഷ്യം ഇതാണ്: ഭാരതത്തെ സമര്‍പ്പണത്തോടെ സേവിക്കുന്ന യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക; ചുമതലകളില്‍ വീഴ്ച വരുത്തുന്നവരെ ന്യായമായി ശിക്ഷിക്കുക. സേവനത്തിന് പിന്നിലെ കൈകള്‍ അദൃശ്യമായി തുടരുന്നുവെങ്കില്‍പ്പോലും, അവരുടെ പ്രവര്‍ത്തനങ്ങള്‍ ഓരോ ഭാരതീയനെയും സ്പര്‍ശിക്കുന്നു. ഏറ്റവും കഴിവുള്ളവരെ തിരഞ്ഞെടുത്ത് ‘സേവക്’ ആയി രാജ്യത്തെ ജനങ്ങളെ സേവിക്കുക എന്ന നിതാന്ത ലക്ഷ്യമാണ് യുപിഎസ്സിയുടെ പൈതൃകത്തെ നിര്‍വചിക്കുന്നത്. പ്രധാനമന്ത്രി ‘പ്രധാന സേവക്’ ആയ നമ്മുടെ രാജ്യത്ത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ ‘സേവക്’ ആയി ആദരിക്കപ്പെടുന്നു.

ശതാബ്ദി ആഘോഷിക്കുന്ന യുപിഎസ്സി എന്ന നമ്മുടെ പൈതൃകത്തിന്റെ ശക്തിയെയും ഈ സ്ഥാപനത്തില്‍ സമൂഹം അര്‍പ്പിച്ച വിശ്വാസത്തെയും കാണുമ്പോള്‍, ചെയര്‍മാന്‍ എന്ന നിലയില്‍, ഞാനും എന്റെ സഹ അംഗങ്ങളും വിനയാന്വിതരും പ്രചോദിതരും ആകുന്നു. വരും വര്‍ഷങ്ങളിലും യുപിഎസ്സി ഇതേ വിശ്വാസ്യതയോടെയും സമഗ്രതയോടെയും രാഷ്‌ട്രത്തെ സേവിക്കുമെന്നത് ഉറപ്പാക്കുന്നതിന് സമഗ്രത, നീതി, മികവ് എന്നിവയുടെ സുവര്‍ണ്ണ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.

Tags: upscUPSC@100
ഡോ. അജയ് കുമാര്‍
ഡോ. അജയ് കുമാര്‍
യുപിഎസ്‌സി ചെയര്‍മാന്‍ [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാർ സമ്മർദ്ദം ഫലം കണ്ടില്ല; ഡിജിപി പട്ടികയിൽ നിന്നും എം.ആർ അജിത് കുമാർ പുറത്ത്, ചുരുക്കപ്പട്ടികയിൽ മൂന്നു പേർ

India

വിവാദ ഐഎഎസ് നായികയ്‌ക്ക് ഇനി പത്തിമടക്കാം ! പൂജ ഖേദ്കറിനെ സർവ്വീസിൽ നിന്ന് അടിയന്തര പ്രാബല്യത്തോടെ ഒഴിവാക്കി 

India

പൂജ ഖേദ്കറുടെ ഐഎഎസ് റദ്ദാക്കി യുപിഎസ്‌സി ഉത്തരവായി, ഒപ്പം പരീക്ഷാ വിലക്കും

India

ദൽഹി കോച്ചിംഗ് സെൻ്റർ മരണം: ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടു

India

മുന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുദന്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.