ന്യൂദല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഉണ്ടായ ബോട്ട് മറിഞ്ഞ് കാണാതായ പിറവം സ്വദേശി ഇന്ദ്രജിത് അടക്കമുള്ള അഞ്ച് ഇന്ത്യക്കാര്‍ക്കായി തെരച്ചില്‍ തുടരുന്നു. പിറവം വെളിയനാട് പോത്തംകുടിലില്‍ സന്തോഷിന്റെ മകന്‍ ഇന്ദ്രജിത് (22) മെക്കാനിക്കല്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയശേഷം ഒരു വര്‍ഷത്തോളമായി കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്ന കമ്പനിയിലാണ് ജോലി ചെയ്യുന്നത്. തുറമുഖത്തിനു സമീപം നങ്കൂരമിട്ടിരുന്ന എംടി സീ ക്വസ്റ്റ് എന്ന എണ്ണടാങ്കറിലേക്കു ജീവനക്കാരെ കൊണ്ടുപോകുന്ന ബോട്ടാണ് മുങ്ങിയത്.
ദുരന്തത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തില്‍ പെട്ടവരുടെ കുടുംബങ്ങളുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ആവശ്യമായ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും ഹൈക്കമ്മീഷന്‍ അറിയിച്ചു.
ബെയ്‌റയിലെ ഒരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പരിക്കേറ്റ ഇന്ത്യന്‍ പൗരനെ ഹൈക്കമ്മീഷനിലെ കോണ്‍സുലര്‍ സന്ദര്‍ശിച്ചു.
















