കൊച്ചി : ഹിജാബ് ധരിച്ച പെൺകുട്ടിയെ ചേർത്ത് നിർത്തി മതവികാരം ഇളക്കി വിടാൻ ശ്രമിച്ച മന്ത്രി വി ശിവൻ കുട്ടിയ്‌ക്കെതിരെ കടുത്ത വിമർശനം . കൊച്ചി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിഷയം വഷളാക്കാനുള്ള മന്ത്രിയുടെ നീക്കമാണിതെന്നാണ് ആരോപണം.
പലരും ചിത്രത്തിന് താഴെ മന്ത്രിയെ വിമർശിച്ചിട്ടുമുണ്ട്. സുഡാപ്പികളെ കടത്തി വെട്ടുമല്ലോ ശിവൻ കുട്ടി സാർ, നാലുമാസം കൊണ്ട് മൂന്നാമത്തെ സ്കൂൾ ആ കുട്ടിക്കും രക്ഷകർത്താക്കൾക്കും ആവശ്യമായ കൗൺസിലിങ് നൽകുക. അല്ലെങ്കിൽ അടുത്തസ്കൂളും ഇതുപോലെ പ്രശ്നം അനുഭവിക്കേണ്ടിവരും. ഈ പ്രശ്നം ഇത്രയും വഷളാക്കിയ വിദ്യാഭ്യാസമന്ത്രിക്ക് ചുവപ്പൻ അഭിവാദ്യങ്ങൾ , മര്യാദക്ക് പരിഹരിച്ച പ്രശ്നം കുത്തിപ്പൊക്കി കുളമാക്കിയിട്ട് രക്ഷകൻ ചമഞ്ഞ നിൽക്കുന്ന മന്ത്രിക്കു അഭിവാദ്യങ്ങൾ എന്നിങ്ങനെയാണ് ചിലരുടെ കമന്റ്.
കുഞ്ഞുങ്ങളെ ചേർത്തുപിടിക്കുന്നതാണ് കേരളത്തിൻറെ പാരമ്പര്യം എങ്കിൽ കൊല്ലപ്പെട്ട അഭിമന്യുവും സിദ്ധാർത്ഥും എല്ലാം വിദ്യാർത്ഥികളല്ലാതെ അപ്പൂപ്പന്മാരായിരുന്നോ? തട്ടമിട്ട പിള്ളേരെ മാത്രം ചേർത്തുപിടിക്കുന്ന ഒരു മന്ത്രി , കഴിഞ്ഞ ദിവസം പറവൂര് നിരവധി കുഞ്ഞുങ്ങളുടെ മേൽ സർക്കാർ സ്കൂളിന്റെ ഫാൻ പൊട്ടി വീണപ്പോൾ പരിക്കേറ്റ വരെ ചേർത്തു പിടിക്കുന്നത് കണ്ടില്ലല്ലോ എന്നും ചിലർ ചോദിക്കുന്നു.
















