സർവ്വകാല റെക്കോഡിട്ട് വീണ്ടും സ്വർണവില. ഇന്നലെ രാവിലെ വില നിശ്ചയിക്കുമ്പോൾ 4228 ഡോളർ ആയിരുന്നു. അന്താരാഷ്‌ട്ര വില വർദ്ധിച്ചെങ്കിലും, രൂപ കരുത്ത് നേടി 87.88 ലേക്ക് എത്തിയതിനാൽ ഇന്നലെ വിലയിൽ വ്യത്യാസം വന്നില്ല. എന്നാൽ, അന്താരാഷ്‌ട്ര സ്വർണ വില കുതിപ്പ് തുടരുകയാണ്.
ഇന്നലെ രാത്രിയോടെ അന്താരാഷ്‌ട്ര വില 4380 ഡോളറിലേക്ക് എത്തിയിരുന്നു.
150 ഡോളറിന്റെ കുതിപ്പ് രേഖപ്പെടുത്തി. നിലനിൽക്കുന്ന സാഹചര്യങ്ങളെല്ലാം സ്വർണ്ണവില വർദ്ധിക്കുന്നതിന് കാരണമാണ്. സ്വർണ്ണവില ഇന്ന് രാവിലെ വില നിശ്ചയിക്കുമ്പോൾ 4375 ഡോളറും രൂപയുടെ വിനിമയ നിരക്ക് 87.82 ആണ്.
ഒരു ഗ്രാം സ്വർണത്തിന് 305 രൂപയും ഒരു പവൻ സ്വർണത്തിന് 2440 രൂപയുടെയും വർദ്ധനവാണ് ഉണ്ടായത്. 97,360 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 12,170 രൂപയാണ് നൽകേണ്ടത്. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ 5,640 രൂപയുടെ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായിട്ടുള്ളതെന്നും ശ്രദ്ധേയമാണ്.
അതനുസരിച്ച് ഒരു ഗ്രാം സ്വർണത്തിന് 12170 രൂപയും വില 97360 രൂപയുമായി.
18 കാരറ്റ് സ്വർണത്തിനും ചരിത്രത്തിൽ ആദ്യമായി 10000 രൂപ കടന്നു. ഗ്രാമിന് 10005 രൂപയും പവന് 80,040 രൂപയുമായി. ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 105000 രൂപയ്‌ക്ക് മുകളിൽ നൽകണം.
പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഓരോ ദിവസം കഴിയുന്തോറു സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാർ.















