തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിക ജ്വരം. തിരുവനന്തപുരം സ്വദേശികളായ അഞ്ച് പേര്‍ക്കാണ് രോഗം.
പോത്തന്‍കോട്, ആനാട്, മംഗലപുരം, രാജാജി നഗര്‍, പാങ്ങപ്പാറ സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
അമീബിക് മസ്തിഷ്‌ക ജ്വരബാധിതരുടെ എണ്ണം സംസ്ഥാനത്ത് കൂടുകയാണ്. കണ്ണൂര്‍ സ്വദേശി മൂന്നു വയസുകാരന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ചയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഈ മാസം ഇതുവരെ സംസ്ഥാനത്ത് 25ലേറെ പേര്‍ക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.
















