കൊച്ചി : ഹിജാബ് വിഷയത്തിൽ മന്ത്രി ശിവൻ കുട്ടിയുടേത് രാജശാസമല്ലെന്നും, അത് അവഗണിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും ക്രിസ്ത്യൻ സംഘടനയായ കാസ. അദ്ദേഹത്തിൻറെ ഫേസ്ബുക്ക് പോസ്റ്റുകൾക്കോ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തുന്ന അഭിപ്രായപ്രകടനങ്ങൾക്കോ സ്കൂൾ മാനേജ്മെൻറ് ചെവി കൊടുക്കേണ്ടതില്ല, സെൻട്രൽ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്മേൽ നിലവിലെ നിയമങ്ങളും അത് ഉദ്ധരിച്ചുകൊണ്ടുള്ള കോടതിവിധിയും നിലനിൽക്കെ അനാവശ്യ ആവശ്യങ്ങൾ നടത്തി കൊടുക്കണം എന്ന് നിർദ്ദേശിക്കാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് അവകാശമില്ല. അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയിട്ടുള്ള നിർദ്ദേശങ്ങൾ രേഖാമൂലം ആവശ്യപ്പെടുകയും തുടർന്ന് അദ്ദേഹത്തിൻറെ ഭരണഘടനാ ലംഘനവും നിയമവിരുദ്ധവുമായ പ്രവർത്തിയെ കോടതി വഴി നേരിടുകയും ആണ് വേണ്ടതെന്നും കാസ പറയുന്നു.
തലസ്ഥാനത്തെ തിരുവല്ലം ക്രൈസ്റ്റ് നഗർ സ്കൂളിലെ കുട്ടിയും പിതാവും സമാനരീതിയിൽ മുൻപ് ഹിജാബ് എന്നത് തങ്ങളുടെ മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് വാദിച്ചുകൊണ്ട് വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും (ആർട്ടിക്കിൾ 25-1) മതപരമായ വിധികളുടെ അടിസ്ഥാനത്തിൽ വസ്ത്രം തിരഞ്ഞെടുക്കാനുള്ള മൗലികാവകാശം ഹർജിക്കാർക്ക് ഉണ്ടായിരുന്നെങ്കിലും, ആർട്ടിക്കിൾ 19 പ്രകാരം ഒരു സ്ഥാപനം സ്ഥാപിക്കാനും കൈകാര്യം ചെയ്യാനും ഭരിക്കാനും സ്കൂൾ മാനേജ്മെന്റിന് മൗലികാവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി വിധി പ്രസ്താവിക്കുക ആയിരുന്നു.
2018 ിൽ നടന്ന പ്രസ്തുത വിധി പ്രസ്താവത്തിന് അനുസൃതമായാണ് ഇന്നലെ ഹൈ കോടതി പള്ളുരുത്തി സ്കൂളിന് അനുകൂലമായി ഉത്തരവ് ഇട്ടതും , സംരക്ഷണം കൊടുക്കാൻ പോലീസിനോട് ആവശ്യപ്പെട്ടതും.CBCI പറഞ്ഞതുപോലെ ഇതൊരു ടെസ്റ്റ് ഡോസാണ് പള്ളുരുത്തിയിൽ അനുവദിച്ചാൽ അത് കേരളം മുഴുവൻ അനുവദിക്കേണ്ടതായി വരും നല്ല രീതിയിൽ നടന്ന പോകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം അലങ്കോലപ്പെടുത്താൻ അതിടയാകും, അതുണ്ടാവരുതെന്നും കാസ ചൂണ്ടിക്കാട്ടുന്നു.
മറ്റൊരു പോസ്റ്റിൽ ഹിജാബ് വേണമെന്ന് വാശിപിടിച്ചത് ബാപ്പയും മകളുമാണെന്നും , കൂടെ വന്നു സ്കൂളിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയത് SDPI ക്കാർ , സ്കൂൾ അടച്ചിടേണ്ടിവന്നത് SDPI -യുടെ ഭീഷണി മൂലം സ്കൂൾ നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഹിജാബ് ധരിക്കുന്നതിനെ ന്യായീകരിച്ചു കൊണ്ടിരിക്കുന്നത് ഇസ്ലാമിക മതമൗലികവാദികൾ , സ്കൂൾ ക്രിസ്ത്യാനികളുടെത് പക്ഷേ പഴി മുഴുവൻ BJP ക്കും RSS നുമാണെന്നും കാസ പറയുന്നു.
















