തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും കേരള മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിംഗ് ആന്റ് മിഡ്വൈഫറി കോഴ്സിനും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കിഴില്‍ പ്രവര്‍ത്തിക്കുന്ന നഴ്സിംഗ് സ്ഥാപനങ്ങളിലെ ഓക്സിലറി നഴ്സിംഗ് ആന്റ് മിഡ്വൈഫറി കോഴ്സിനും ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്മെന്റ് ഒക്ടോബര്‍ 18 ന് നടത്തും. www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ 15 മുതല്‍ 17 വരെ ഓണ്‍ലൈനായി പുതിയ കോഴ്സ്/കോളേജ് ഓപ്ഷനുകള്‍ സമര്‍പ്പിക്കണം. മുന്‍പ് സമര്‍പ്പിച്ച ഓപ്ഷനുകള്‍ പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2560361, 362, 363, 364.
















